banner

ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ തിരിച്ചറിയൽ കാര്‍ഡ്; കോഴിക്കോട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ഒരാൾക്കു മൂന്നു വോട്ടർ തിരിച്ചറിയൽ കാർഡ് ഉള്ളതായി കണ്ടെത്തിയതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം. കോഴിക്കോട് ബേപ്പൂരിൽ ആണ് സംഭവം. 

ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ നിർദേശം നൽകി.

രണ്ട് ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ (ഇആർഒ), ഒരു ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കലക്ടർക്ക് നി‍ർദേശം നൽകിയിരിക്കുന്നത്.

Post a Comment

0 Comments