സ്വന്തം ലേഖകൻ
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡന്റ് ഡോക്ടർ അഭിരാമി ബാലകൃഷ്ണൻ ആണ് മരിച്ചത്. വെള്ളനാട് സ്വദേശിയാണ്.ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ഉള്ളൂർ പിടി ചാക്കോ നഗറിലെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു.
ഫ്ലാറ്റിൽ പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ഡോ. അഭിരാമി ബാലകൃഷ്ണൻ. വീട്ടുകാർ ഫോണിൽ വിളിച്ചിട്ട് അഭിരാമിയെ ലഭിക്കാതെ വന്നതോടെ താഴത്തെ നിലയിൽ താമസിക്കുന്നവരെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന്, അഭിരാമി താമസിച്ചിരുന്ന മുറിയിൽ എത്തി നോക്കിയപ്പോഴാണ് അബോധാവസ്ഥയിൽ യുവതി കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമിത അളവില്‍ അനസ്തേഷ്യ മരുന്ന് കുത്തിവെച്ചാണ് മരിച്ചത്.
0 Comments