banner

കൊല്ലത്ത് വനിത എസ്.ഐയുടെ വാഹനം തടഞ്ഞു നിർത്തി അഭ്യാസം!, പുറത്തിറങ്ങിയപ്പോൾ ചുറ്റും കൂടി നിന്ന് ഡാൻസ് കളിച്ചു, മൂന്നു യുവാക്കൾ റിമാൻഡിൽ


സ്വന്തം ലേഖകൻ
കൊല്ലം : എസ്ഐയുടെ വാഹനത്തിന് മുന്നിൽ സംഘ നൃത്തം ചെയ്ത് മാർഗ തടസം സൃഷ്ടിച്ചു. മുന്നോട്ട് പോകാൻ കഴിയാതെ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ വനിത എസ്ഐയെ തടഞ്ഞുവെച്ച് ചുറ്റും കൂടി നൃത്തം ചെയ്ത യുവാക്കൾ പിടിയിൽ.

വനിത എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം ചിതറയിൽ അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെയായിരുന്നു സംഭവം. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഉപദ്രവിച്ചു, ജീപ്പിൻ്റെ കണ്ണാടി അടിച്ച് തകർത്തു എന്നിവയാണ് പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ.

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം.
കണ്ടാൽ അറിയാവുന്ന അൻപത് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കൽ, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ പൊതുമുതൽ നശിപ്പിച്ചു, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് തുടങ്ങി ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.

Post a Comment

0 Comments