banner

ക്ഷേമപെൻഷൻ വിതരണം നിലച്ചിട്ട് ഏഴുമാസം!, യുവമോർച്ച മുഖത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനമന്ത്രി ബാലഗോപാലിന്റെ കോലം കത്തിച്ചു


കൊല്ലം : ക്ഷേമപെൻഷൻ വിതരണം ഏഴുമാസമായി നിലച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച മുഖത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ കോലം കത്തിച്ചും പ്രതിഷേധിച്ചു. യുവമോർച്ച മുഖത്തല മണ്ഡലം പ്രസിഡന്റ്  ജിത്തു കൊറ്റങ്കര അധ്യക്ഷത വഹിച്ച പരിപാടിയിൽ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശരത് മാമ്പുഴ ഉദ്ഘാടനം നിർവഹിച്ചു ബി.ജെ.പി മുഖത്തല മണ്ഡലം പ്രസിഡന്റ് ബൈജു പുതുച്ചിറ ആശംസ അറിയിച്ചു ബി.ജെ.പി ജില്ല ട്രഷറർപെരുമ്പുഴ ഉണ്ണി, മുഖത്തല മണ്ഡലം സെക്രട്ടറി പ്രസന്നൻ, യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ബാലുശങ്കർ, യുവമോർച്ച മണ്ഡലം സെക്രട്ടറി ശിഖിൽ, യുവമോർച്ച മണ്ഡലം ട്രഷറർ നിർമ്മൽ  എന്നിവർ സംസാരിച്ചു. യുവമോർച്ച പഞ്ചായത്ത് യൂണിറ്റ് തല പ്രവർത്തകർ പങ്കെടുത്തു

Post a Comment

0 Comments