Latest Posts

ബജിക്കടയിലേക്ക് കാർ ഇടിച്ചുകയറി അപകടം!, ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു


സ്വന്തം ലേഖകൻ
കോട്ടയം : പാലായില്‍ വഴിയരികിൽ പ്രവർത്തിച്ചിരുന്ന ബജി കടയിലേക്ക് കാർ ഇടിച്ചു കയറി. കട തകർത്ത് മുന്നിലേക്ക് നീങ്ങിയ കാർ കുഴിയിലാണ് നിന്നത്. അപകടത്തിൽ  കടയുടമക്ക് പരിക്കുപറ്റി. 

എലിക്കുളം സ്വദേശി ഉഷ ചന്ദ്രനാണ് (58) അപകടത്തിൽ പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ് 2.30യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈൽ ഭാ​ഗത്ത് വെച്ചാണ് അപകടമുണ്ടായത്. 

0 Comments

Headline