സ്വന്തം ലേഖകൻ
കൊല്ലം : കരുനാഗപ്പള്ളിയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി സുരേഷ് (37) നെയാണ് ഗുജറാത്തില്‍ നിന്ന് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ഉൾപ്പെടെ ചുമത്തിയിട്ടുള്ളതായി പോലീസ് വ്യക്തമാക്കി.
ഈ മാസം 12നാണ് തൊടിയൂര്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചത്. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയ്ക്ക് യുവാവുമായി അടുപ്പമുണ്ടെന്ന് കണ്ടെത്തി. വൈകീട്ട് അയല്‍വാസികളോടൊപ്പം തിരുവാതിരക്കളി കളിച്ചുകൊണ്ട് നിന്ന പെണ്‍കുട്ടി സുരേഷിന്റെ ഫോണ്‍ കോള്‍ വന്നതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തതെന്നും മനസിലായി.
അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് സുരേഷിനെ വീഡിയോ കോള്‍ ചെയ്തു കൊണ്ടാണ് ആത്മഹത്യ ചെയ്തതെന്നും കണ്ടെത്തി. ഫോണിലൂടെയുള്ള നിരന്തരമായുള്ള ശല്യവും ഭീഷണിയും സഹിക്കാന്‍ കഴിയാതെയാണ് ആത്മഹത്യയെന്നാണ് പൊലീസ് കണ്ടെത്തല്‍. ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുജറാത്തിലെ ഒരു കുഗ്രാമത്തില്‍ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് ഒളിത്താവളം കണ്ടെത്തിയത്.
0 Comments