സ്വന്തം ലേഖകൻ
തൃക്കരുവ : കൊല്ലത്ത് സിപിഎമ്മിന് തിരിച്ചടിയായി തൃക്കരുവയിലെ സ്ഥാനാർത്ഥിക്കെതിരെയുള്ള സൈബർ പോര്. ഇടതുപക്ഷ സ്ഥാനാർത്ഥിയും എം.എൽ.എയുമായ മുകേഷിനെതിരെയാണ് പാർട്ടിയിലെ ഒരു വിഭാഗം പ്രവർത്തകർ ഫെയ്സ്ബുക്കിലൂടെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്. സമീപത്തെ ബോട്ടുജെട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്നും ഇവർ ഫെയ്സ്ബുക്കിലൂടെ തുറന്നെഴുതുന്നു. ലോക്കൽ നേതൃത്തങ്ങളിലേക്കും ഈ എഴുത്ത് കടന്നു കയറുന്നുണ്ട്. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വങ്ങൾ രണ്ടു പേരിൽ മാത്രം ചുരുങ്ങിയതായും ഇത്തരം പോസ്റ്റുകളിൽ ആരോപിക്കുന്നു. പോസ്റ്റുകളും ആരോപണങ്ങളും വർദ്ധിക്കുന്നതോടെ പ്രവർത്തകരും ഇരു ചേരികളിൽ ആകുമോയെന്നും ഇലക്ഷനിൽ തിരിച്ചടിയാകുമോ എന്നുമുള്ള ഭയപ്പാടിലാണ് എൽഡിഎഫിന്റെ പ്രാദേശിക നേതൃത്വങ്ങളും.
അതേ സമയം, കേരളത്തിൽ ആകെ ഇലക്ഷൻ പ്രചാരണം കൊഴുക്കുകയാണ്. ഇതിൽ മൂന്നു മുന്നണിക്കും ഏറ്റവും വാശിയേറിയ പോരാട്ടം സമ്മാനിക്കുന്ന മണ്ഡലമാണ് കൊല്ലം പാർലമെൻറ് മണ്ഡലം. ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥി ഇവിടെ സിറ്റിങ് എം.എൽ.എയായ എം.മുകേഷും യുഡിഎഫിന്റേത് സിറ്റിംഗ് എം.പിയായ എൻ.കെ. പ്രേമചന്ദ്രനുമാണ്. വളരെ ആലോചിച്ച് ഉറപ്പിച്ചാണ് ഇവിടെ എൻഡിഎ തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് മുകേഷിന്റെ വരവോടെ സ്റ്റാർ മണ്ഡലമായ കൊല്ലത്തേക്ക് നടനും സംസ്ഥാന നേതാവുമായ കെ.കൃഷ്ണ കുമാറിനെയാണ് ബിജെപി ഇത്തവണ പരിഗണിച്ചത്.
0 Comments