Latest Posts

തെരഞ്ഞെടുപ്പ് റാലിക്കിടെ കുഴഞ്ഞുവീണു!, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ചികിത്സ തേടി


സ്വന്തം ലേഖകൻ
മുംബൈ : മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുഴഞ്ഞുവീണു. എൻഡിഎ സ്ഥാനാർഥി രാജശ്രീ പാട്ടീലിനു വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് അദ്ദേഹം കുഴഞ്ഞുവീണത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ വിഭാഗം നയിക്കുന്ന ശിവസേന അംഗമാണു രാജശ്രീ.

 ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടയിലാണു ഗഡ്കരി കുഴഞ്ഞുവീണത്. സ്റ്റേജിലുണ്ടായ പ്രവർത്തകർ വേഗത്തിൽ അദ്ദേഹത്തെ താങ്ങിയെടുക്കുകയും അടിയന്തര ചികിത്സ ലഭ്യമാക്കുകയും ചെയ്തു. 'ഇപ്പോൾ ഞാൻ പൂർണ്ണ ആരോഗ്യവാനാണ്. അടുത്ത മീറ്റിംഗിൽ പങ്കെടുക്കാൻ വരുദിയിലേക്ക് പോകുന്നു നിങ്ങളുടെ സ്നേഹത്തിനും അന്വേഷണങ്ങൾക്കും നന്ദി.' - നിതിൻ ഗഡ്കരി പിന്നീട് എക്സിൽ കുറിച്ചു.

0 Comments

Headline