സ്വന്തം ലേഖകൻ
കണ്ണൂര്‍ : നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചെറുകുന്ന് കൃസ്തുകുന്ന് സ്വദേശി കൊയിലേരിയന്‍ ജോയല്‍ ജോസഫ് (23), ചെറുകുന്ന് പാടിയില്‍ നിരിച്ചന്‍ ജോമോന്‍ ഡൊമനിക്ക് (23) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 1.30 ന് തളിപ്പറമ്പ് നഗരത്തിന് സമീപം ദേശീയ പാതയിലായിരുന്നു അപകടം.
ദേശീയപാതയുടെ അരികില്‍ വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ട കാറിനു പിന്നില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പത്ത് അടിയോളം മുന്നോട്ടു നീങ്ങിയ കാര്‍ ഓവുചാലിലേക്ക് മറിഞ്ഞു. ബൈക്ക് ഓടിച്ചയാള്‍ യുവാക്കള്‍ സമീപത്തും പിറകില്‍ സഞ്ചരിച്ച 25 അടിയോളം ദൂരത്തേക്കും തെറിച്ചു വീണു.
ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി കരുതുന്നു. തളിപ്പറമ്പ് ടൗണില്‍ നിന്ന് 150 മീറ്ററോളം അകലെയാണ് അപകടം നടന്നത്. അതേ സമയം അപകടകാരണം, അമിതവേഗത കാരണമെന്ന് സൂചന. ദേശീയപാതയോരത്ത് നിർത്തിയിട്ട കെ.എൽ-65 എസ്-5828 മാരുതി സ്വിഫ്റ്റ് കാറിന്റെ പിറകിലാണ് ഇവർ സഞ്ചരിച്ച കെ.എൽ-13 എ യു 1042 ബൈക്ക് ഇടിച്ചുകയറിയത്. ഇവർ കുപ്പം ഭാഗത്തു നിന്നും തളിപ്പറമ്പ് ടൗൺ ഭാഗത്തേക്ക് അമിതവേഗതയിൽ പോകുകയായിരുന്നു. റോഡിൽ തളംകെട്ടിക്കിടന്ന രക്തം തളിപ്പറമ്പ് ഫയർഫോഴ്സ് എത്തിയാണ് റോഡിൽ നിന്ന് കഴുകിമാറ്റിയത്.
0 Comments