Latest Posts

ചത്തീസ്ഗഡില്‍ കാർ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് അപകടം!, മലയാളി ദമ്പതികളുടെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Published from Blogger Prime Android App
തൃശൂർ : ചത്തീസ്ഗഡിലുണ്ടായ കാറപകടത്തില്‍ തൃശൂർ വളർക്കാവ് സ്വദേശികളുടെ മൂന്നു മാസം പ്രായമുള്ള കുട്ടി മരിച്ചു. വളർക്കാവ് ഗാന്ധിഗ്രാം റോഡില്‍ കുണ്ടുകുളം അലക്‌സിന്റെ മകൻ ഡേവിഡാണു മരിച്ചത്. കുഞ്ഞിന്റെ സംസ്‌കാരം ചത്തീസ്ഗഡില്‍ നടത്തി.

ബ്രദറണ്‍ ചർച്ചിലെ സുവിശേഷ പ്രഘോഷകരായ അലക്‌സും ഭാര്യ എഫ്‌സിബയും രണ്ട് വർഷമായി ചത്തീസ്ഗഡിലാണു താമസം. വ്യാഴാഴ്ച ഉച്ചയ്ക്ക് ബീജാപ്പൂരില്‍ ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു.

പരുക്കേറ്റ അലക്‌സ് അപകടനില തരണം ചെയ്തിട്ടുണ്ട്. എഫ്‌സിബക്കും ഇവരുടെ കൂടെയുണ്ടായിരുന്ന മകള്‍ എലീജയ്ക്കും സാരമായ പരുക്കുണ്ട്.

0 Comments

Headline