സ്വന്തം ലേഖകൻ
അവധിക്കാലമാകുന്നതോടെ പല ദേശങ്ങളിൽ നിന്നായി ആളുകൾ അഷ്ടമുടി കായലിന്റെ വിവിധ കോണുകളിലേക്ക് എത്തും നീന്തി കളിക്കാനും ഉന്മാദമായ അവധിക്കാലം ആഘോഷിക്കാനുമാണ് ആ വരവ്. ഇങ്ങനെ എത്തുന്നവർ പലപ്പോഴും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കായലിലേക്ക് എടുത്തുചാടുന്നത്. അഷ്ടമുടി കായലിലെ അപകട കെണികളിൽ പെട്ടുപോയാൽ തിരിച്ചുവരിക അസാധ്യമാണ്. സാധാരണഗതിയിൽ തൃക്കരുവയുടെ ഭ്രാന്ത പ്രദേശങ്ങളിൽ ഇത്തരം അപകടങ്ങൾ കുറവാണെങ്കിലും ഈയിടെയായി കുട്ടികൾ ബോട്ടുജെട്ടിക്കും സമീപത്തുമായി നീന്തൽ പതിവാണെന്നും മഴയെയും കാറ്റിനെയും വകവയ്ക്കാതെയാണ് ഇവരുടെ പരിശീലനം എന്നും നാട്ടുകാർ പറയുന്നു. കുട്ടികൾ നീന്തിരസിക്കുന്നതിന് ആരും എതിരല്ല പക്ഷേ ഒരു അപകടം പറ്റിയാൽ എന്താകും സ്ഥിതി എന്നാണ് അവർ ചോദിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം അഷ്ടമുടി കായലിന്റെ അപകട കെണികളെ വർധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല സുരക്ഷാ മുൻകരുതലുകൾ യാതൊന്നുമില്ലാതെ ഇങ്ങനെ ഇറങ്ങുന്നത് വഴി അപകടം അറിഞ്ഞുകൊണ്ട് ക്ഷണിച്ചുവരുത്തുകയാണെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു. ബോട്ട് ജെട്ടിക്ക് അടിയിൽ കൂടി നീന്തി സാഹസം കാട്ടുന്നതും സുഹൃത്തുമായി തോളിൽ കയ്യിട്ടു നീന്തുന്നതും സുഹൃത്തുക്കൾക്കിടയിൽ ഹീറോ പരിവേഷം ലഭിച്ചേക്കാവുന്ന സംഗതി ആണെങ്കിലും അത് അത്ര നല്ലതാണോ എന്ന് സ്വയം ചിന്തിക്കേണ്ടതുണ്ട്. പഴയ sയറിൻറെ ട്യൂബ്മായും വലിയ പ്ലാസ്റ്റിക് കന്നാസുകളുമായും അല്ലെങ്കിൽ ഗുണമേന്മയുള്ള മറ്റെന്തെങ്കിലും സുരക്ഷാ മുൻകരുതലുകൾ ഇത്തരക്കാർ സ്വീകരിക്കേണ്ടതുണ്ട് അപകടമുണ്ടാകുമ്പോൾ രക്ഷിക്കാൻ സുഹൃത്തുക്കൾ ഉണ്ട് എന്ന് കരുതുന്നതിൽ തെറ്റി.ല്ല പക്ഷേ അവർക്ക് ആയില്ലെങ്കിൽ മറ്റെന്താണ് രക്ഷാമാർഗ്ഗം എന്ന് ചിന്തിക്കേണ്ടുന്നത് വിവേകമാണ്. അപ്പോൾ ഇപ്പോൾ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments