സ്വന്തം ലേഖകൻ
കേന്ദ്ര കാലാവസ്ഥ പ്രവചന പ്രകാരം ജില്ലയിൽ കനത്ത മഴയ്ക്ക് സാധ്യത നിലനിൽക്കെ സർക്കാർ ആവശ്യപ്പെട്ടത് പ്രകാരമുള്ള ദേശീയ ദുരന്തനിവാരണ സേന ജില്ലയിൽ എത്തി. മഴയോടൊപ്പം കനത്ത കാറ്റിനും സാധ്യത പ്രവചിച്ചിട്ടുളള സാഹചര്യത്തിൽ സേനയുടെ സേവനം ആവശ്യാനുസരണം വിനിയോഗിക്കുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ എൻ ദേവീദാസ് അറിയിച്ചു. സേനാംഗങ്ങളുമായി ചേമ്പറിൽ ആശയ വിനിമയവും നടത്തി. വെളളപൊക്കസാധ്യതാ മേഖലകൾ കേന്ദ്രീകരിച്ച് ആകും സേന വിന്യാസം നടത്തുക.
സംഘത്തില്‍ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ ആകെ 35 സേനാംഗങ്ങള്‍ ഉണ്ട്. കൊട്ടാരക്കര താലൂക്ക് കേന്ദ്രീകരിച്ചാണ് നിലവിൽ ഇവരെ വിന്യസിച്ചിട്ടുളളത്. ജില്ലയില്‍ വെളളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പ്പൊട്ടല്‍ തുടങ്ങിയിട്ടുളള ദുരന്ത സാഹചര്യങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു പ്രത്യേക പരിശീലനം സിദ്ധിച്ച സംഘമാണ് ഇവിടെയുള്ളത്.
ജൂൺ 30 വരെ ജില്ലയില്‍ സംഘം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും.
സ്കൂള്‍ - കോളേജ് വിദ്യാര്‍ത്ഥികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, പോലീസ്, ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കുളള ദുരന്തനിവാരണ പരിപാടികള്‍ സംഘം നിര്‍വ്വഹിക്കുമെന്നും അറിയിച്ചു. റവന്യൂ, തദ്ദേശസ്വയംഭരണം, പോലീസ്, ഫയര്‍ ആന്റ് റെസ്ക്യൂ, ആരോഗ്യം, ഇറിഗേഷന്‍, സിവില്‍ സപ്ലൈസ് തുടങ്ങി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടേയും ഏകോപനം സാധ്യമാക്കി മണ്‍സൂണുമായി ബന്ധപ്പെട്ട് ജില്ലയിലെ ഏത് ദുരന്ത സാഹചര്യവും ഫലപ്രദമായി നേരിടുന്നതിനു ജില്ലാ ഭരണകൂടം സുസ്സജ്ജമാണെന്നും ജില്ലാ കലക്ടർ പറഞ്ഞു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments