സ്വന്തം ലേഖകൻ
നവി മുംബൈയിലെ ജ്വല്ലറിയില്‍ മൂന്നംഗ സംഘം ജീവനക്കാരെ തോക്കിന്‍മുനയില്‍ നിര്‍ത്തി 13 ലക്ഷത്തിന്‍റെ ആഭരണങ്ങള്‍ കവര്‍ന്നു. ഖാര്‍ഗറില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. രക്ഷപ്പെടാന്‍ ശ്രമിക്കവേ മോഷ്ടാക്കള്‍ നാട്ടുകാര്‍ക്ക് നേരെയും വെടിയുതിര്‍ത്തു.
കറുത്ത മുഖംമൂടിയും ഹെല്‍മെറ്റും ധരിച്ചാണ് മൂന്നംഗ കവര്‍ച്ചാ സംഘം രാത്രി ഖാര്‍ഗറിലെ ജ്വല്ലറിയില്‍ എത്തിയത്. ഇതില്‍ ഒരാള്‍ തോക്ക് ചൂണ്ടി ജീവനക്കാരെ പരിഭ്രാന്തരാക്കി. ഒരു ജീവനക്കാരന്‍ അപായ സൈറന്‍ മുഴക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ നാല് റൗണ്ട് വെടിയുതിര്‍ത്തു. ഇതേ സമയം മറ്റ് രണ്ട് പേര്‍ ആഭരണങ്ങളും പണവും കൈക്കലാക്കി. ഒരാള്‍ ജീവനക്കാരനെ മര്‍ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
പുറത്തെത്തിയ കവര്‍ച്ചാ സംഘത്തെ തടയാന്‍ നാട്ടുകാരുടെ ശ്രമം. ഇതോടെ മോഷ്ടാക്കള്‍ വീണ്ടും വെടിയുതിര്‍ത്തു. പിന്നാലെ ഇവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. വെടിവയ്പ്പില്‍ ആര്‍ക്കും പരുക്കില്ല. ഏതാണ്ട് 13 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പ്രതികളെ പിടികൂടാന്‍ നവി മുംബൈ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments