സ്വന്തം ലേഖകൻ
കൊല്ലം : കരുനാഗപ്പള്ളിയിൽ തഴവ സ്വദേശികളായ രണ്ട് യുവാക്കളെ കുത്തിക്കൊല്ലാൻ ശ്രമിച്ച സംഘത്തിലെ മുഖ്യപ്രതി തൊടിയൂർ പുലിയൂർവഞ്ചി കുന്നേമുക്കിൽ പുത്തൻപുരയിൽ അൽ അമീനെ (19) കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടി. കഴിഞ്ഞ മാസം 26 ന് രാത്രി 9ന് താെടിയൂർ ഗവ. ഹൈസ്കൂളിന് സമീപത്തായിരുന്നു സംഭവം. അൽ അമീന്റെ നേതൃത്വത്തിലുള്ള സംഘം മയക്ക് മരുന്ന് വിതരണം ചെയ്തത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണം. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ 4 പേരെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. അൽ അമീനെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഇൻസ്പെക്ടർ നിസാമുദ്ദീൻ,എസ്.ഐ മാരായ ഷമീർ, ഷാജിമോൻ, എ.എസ്.ഐ വേണുഗോപാൽ, എസ്.സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
0 Comments