banner

ജാർഖണ്ഡിൽ ട്രെയിന്‍ പാളംതെറ്റി അപകടം...!, രണ്ട് പേർ മരിച്ചു, 20-ഓളം പേർക്ക് പരിക്കേറ്റതായും വിവരം


സ്വന്തം ലേഖകൻ
ജാര്‍ഖണ്ഡില്‍നിന്ന് മുംബൈയിലേക്ക് തിരിച്ച ട്രെയിന്‍ പാളംതെറ്റി രണ്ട് മരണം. 20 ലധികം പേർക്ക് പരുക്കുണ്ട്. ഇന്ന് പുലർച്ചെ ജാർഖണ്ഡിൽ മുംബൈയിലേക്ക് തിരിച്ച ഹൗറ-സിഎസ്എംടി എക്‌സ്പ്രസിന്‍റെ 18 കോച്ചുകളാണ് അപകടത്തില്‍പ്പെട്ടത്. പാളം തെറ്റിയ വിവരം അറിയിച്ച ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയതിനാൽ അപകടത്തിൻ്റെ വ്യാപ്തി കുറഞ്ഞതായി അധികൃതർ അറയിച്ചു. 

പുലർച്ചെ 3.45ഓടെ ജംഷഡ്പൂരിനടുത്തായിരുന്നു അപകടം. 16 പാസഞ്ചർ കോച്ചുകളും ഒരു പവർ കാറും ഒരു പാൻട്രി കാറുമാണ് പാളം തെറ്റിയത്. എൻഡിആർഎഫ് ഉൾപ്പെടെയുള്ള സംഘം സംഭവസ്ഥലത്തേക്കെത്തുമെന്നും രക്ഷാപ്രവർത്തനം നടത്തുമെന്നും വെസ്റ്റ് സിംഗ്ഭും ഡെപ്യൂട്ടി കമ്മീഷണർ കുൽദീപ് ചൗധരി പറഞ്ഞു.

ഒരു ഗുഡ്‌സ് ട്രെയിനും ഇതേ പ്രദേശത്ത് നിന്ന് പാളം തെറ്റിയിരുന്നു. എന്നാൽ രണ്ട് അപകടങ്ങളും ഒരേസമയം നടന്നതാണോയെന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ ഓം പ്രകാശ് ചരൺ പറഞ്ഞു. പരിക്കേറ്റവർക്ക് റെയിൽവേ മെഡിക്കൽ സംഘം പ്രഥമ ശുശ്രൂഷ നൽകി. കൂടുതൽ ചികിത്സയ്ക്കായി ഇവരെ ചക്രധർപൂരിലേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു.

അപകടത്തെത്തുടർന്ന് റൂട്ടിലെ നിരവധി ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾ വഴിതിരിച്ചുവിട്ടിരിക്കുകയാണ്. ദുരിതബാധിതരായ യാത്രക്കാർക്കായി ബസുകൾ ക്രമീകരിച്ചിട്ടുണ്ടെന്നും അധകൃതർ അറിയിച്ചു. അതേസമയം ട്രെയിൻ പാളം തെറ്റിയതിൻ്റെ കൃത്യമായ കാരണം വ്യക്തമല്ല.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments