സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലത്ത് പതിനാലുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ 20 വയസുകാരനെ അറസ്റ്റ് ചെയ്തു. അഞ്ചല്‍ തഴമേല്‍ സ്വദേശി അബ്ദുല്‍ റസാഖ് ആണ് പോലീസ് പിടിയിലായത്.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പീഡന വിവരം ചൂണ്ടിക്കാട്ടി ആദ്യം കടയ്ക്കല്‍ പോലീസിനു പരാതി നല്‍കിയിരുന്നു.എന്നാല്‍ കേസ് അഞ്ചല്‍ പരിധിയിലായതിനാല്‍ അഞ്ചല്‍ പോലീസിനു കേസ് കൈമാറുകയായിരുന്നു.
അതിജീവിതയുടെ രഹസ്യമൊഴി ഉള്‍പ്പടെ രേഖപ്പെടുത്തിയ പോലീസ് കേസെടുത്തു.പോക്സോ, പീഡനം ഉള്‍പ്പടെയുള്ള വിവിധ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.മൂന്നുമാസങ്ങള്‍ക്ക് മുമ്പ് പ്രതി മറ്റൊരു പെണ്‍കുട്ടിയുമായി നാടുവിട്ടിരുന്നു.
ഈ കേസില്‍ കുമരകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയും പെണ്‍കുട്ടിയേയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു യുവാവിനൊപ്പം പോകാനാണ് താല്പര്യമെന്ന് പെണ്‍കുട്ടി പറഞ്ഞതിനാല്‍ ഇയള്‍ക്കൊപ്പം പെണ്‍കുട്ടിയെ കോടതി വിട്ടയക്കുകയായിരുന്നു.
അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരീഷ്, സബ് ഇന്‍സ്പെക്ടര്‍ പ്രജീഷ് കുമാര്‍, SCPO മാരായ വിനോദ് കുമാര്‍, CPO അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments