banner

മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടി തട്ടിയതായ കേസ്...!, മാധ്യമങ്ങൾക്ക് മുന്നിൽ കൂളായി നിന്ന കൊല്ലം സ്വദേശി ധന്യ എന്തായാലും തട്ടിപ്പുകാരിയല്ലെന്ന നിഗമനങ്ങൾക്കിടെ കേസ് ബലപ്പെടാൻ കൂടുതൽ കാര്യങ്ങൾ ചോർത്തി നൽകി അധികൃതർ, രണ്ട് കോടിയോളം രൂപ റമ്മി കളിച്ച് കളഞ്ഞ ധന്യയെ പിടികൂടിയത് മൈക്രോസോഫ്റ്റ് വിൻഡോസിനുണ്ടായ തകരാറിന് പിന്നാലെ, ഓഹരി വിപണിയിലും ഒരു കൈ, പുതിയ വിവരങ്ങൾ ഇങ്ങനെ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
തൃശൂർ : മണപ്പുറം ഫിനാൻസിൽ നിന്ന് 20 കോടി തട്ടിയതായ സംഭവത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ കൂളായി നിന്ന കൊല്ലം സ്വദേശി ധന്യ എന്തായാലും തട്ടിപ്പുകാരിയല്ലെന്ന നിഗമനങ്ങൾക്കിടെ കേസ് ബലപ്പെടാൻ കൂടുതൽ കാര്യങ്ങൾ ചോർത്തി നൽകി അധികൃതർ. മണപ്പുറം കോംപ്ടെക് ആൻഡ് കൺസൽറ്റന്റസ് ലിമിറ്ററഡിന്റെ അക്കൗണ്ടിൽ നിന്നാണ് ധന്യ മോഹൻ 20 കോടിയോളം രൂപ തട്ടിയെടുത്തത്. ഇവർ ഓഹരി വിപണിയിൽ വൻ തുക നിക്ഷേപിച്ചിട്ടുണ്ടെന്നും രണ്ട് കോടിയോളം രൂപ റമ്മി കളിച്ച് കളഞ്ഞെങ്കിലും കുറച്ച് പണം തിരികെ ലഭിച്ചിട്ടുണ്ടെന്നുമാണ് അന്വേഷണങ്ങൾക്കൊടുവിൽ പൊലീസ് എത്തുന്ന നിഗമനം. 

അതേസമയം, കഴിഞ്ഞ ഏതാനം ദിവസങ്ങൾക്ക് മുമ്പ് മൈക്രോസോഫ്റ്റ് വിൻഡോസിന് ആഗോളതലത്തിലുണ്ടായ തകരാറാണ് ധന്യയെ കുടുക്കിയതെന്ന റിപ്പോർട്ടുകളും പുറത്തു വന്നു. വിൻഡോസ് തകരാറിലായപ്പോൾ ധന്യ അനധികൃതമായി നടത്തിയ ഒരു പണമിടപാടിന്റെ വിവരം കമ്പനിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് ധന്യയുടെ തട്ടിപ്പുകൾ പുറത്തെത്തിച്ചത്.

ധന്യ തട്ടിച്ചെടുത്ത പണം ഭർത്താവിന്റെ എൻ.ആർ.ഐ അക്കൗണ്ടിലൂടെ കുഴൽപ്പണ സംഘത്തിലേക്ക് എത്തിയെന്ന സൂചനയുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. എട്ട് അക്കൗണ്ടുകൾ വഴി 8,000ത്തോളം ഇടപാടുകളിലൂടെ ധന്യ 20 കോടി രൂപ തട്ടിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തട്ടിപ്പ് നടത്താൻ ഉപയോഗിച്ച അഞ്ച് അക്കൗണ്ടുകൾ ധന്യയുടെ പേരിലുള്ള​താണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ധന്യ കീഴടങ്ങിയത്. തുടർന്ന് കൊടുങ്ങല്ലൂർ കോടതി ധന്യയെ റിമാൻഡ് ചെയ്തിരുന്നു.

Post a Comment

0 Comments