banner

കടലമ്മ കനിഞ്ഞിട്ടും മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിൽ..!, ഹാര്‍ബറില്‍ നിന്നും പത്തുരൂപക്ക് വാങ്ങുന്ന മത്സ്യം ചന്തയിലും തട്ടുകളിലും എത്തുമ്പോള്‍ പൊള്ളുന്ന വില, ഇടനിലക്കാരുടെ ചൂഷണത്തില്‍ വട്ടം കറങ്ങി മത്സ്യത്തൊഴിലാളികള്‍


സ്വന്തം ലേഖകൻ
ചെല്ലാനം : കടലമ്മ കനിഞ്ഞിട്ടും ഇടനിലക്കാരുടെ ചൂഷണത്തില്‍ നട്ടംതിരിയുകയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. നാട്ടില്‍ മത്സ്യത്തിന് ഇപ്പോഴും തീപിടിച്ച വിലയാണെങ്കിലും അതിന്റെ ഗുണം കടലില്‍ പോയി മീൻപിടിത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല എന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ജീവൻ പണയംവെച്ചും കടലില്‍ പോയി പിടിച്ച്‌ കരയ്ക്കെത്തിക്കുന്ന മീനിന് ന്യായമായ വില ലഭിക്കാറില്ല. പണമുണ്ടാക്കുന്നത് മുഴുവൻ ഇടനിലക്കരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.


ഇടനിലക്കാരും കച്ചവടക്കാരും ഹാർബറില്‍ നിന്നും തുച്ഛമായ വിലക്ക് വാങ്ങുന്ന മീൻ വിപണിയിലും ഹോട്ടലുകളിലും എത്തുമ്പോഴേക്കും വിലപിടിപ്പുള്ള വസ്തുവായി മാറും.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാലമാണ് മണ്‍സൂണ്‍ സീസണ്‍. മഴ തുടങ്ങുമ്പോള്‍ കടലില്‍ മീൻ നിറയുമെന്നാണ് കാലങ്ങളായി മത്സ്യത്തൊഴിലാളികളുടെ വിശ്വാസം. മിക്ക വർഷങ്ങളിലും മഴക്കാലത്ത് കടലമ്മ ഇവർക്ക് വാരിക്കോരി മീൻ നല്‍കാറുമുണ്ട്.

പക്ഷേ, ഇക്കുറി മഴക്കാലം ആരംഭിച്ചു ഒരു മാസം പിന്നിട്ടപ്പോഴാണ് ഇവർക്കു ചെറിയ തോതില്‍ മത്സ്യം ലഭിച്ചു തുടങ്ങിയത്. പക്ഷേ, ആ മീനിന് ഇവർക്ക് ലഭിക്കുന്ന വിലയാവട്ടെ വളരെ തുച്ഛവും. കഴിഞ്ഞ കുറച്ചു ദിവസമായി ചെല്ലാനം ഹാർബറിലെ തൊഴിലാളികള്‍ക്ക് മോശമില്ലാത്ത രീതിയില്‍ നത്തോലി ലഭിക്കുന്നുണ്ട്. രാവിലെ 30 രൂപയ്ക്കാണ് ഒരു കിലോഗ്രാം നത്തോലി ഹാർബറില്‍ നിന്ന് വിറ്റുപോയത്.

ഉച്ചയായപ്പോള്‍ വില 10 രൂപയായി ഇടിഞ്ഞു.ഇതേ നത്തോലി പശ്ചിമ കൊച്ചിയിലെ മാർക്കറ്റുകളിലും തട്ടുകളിലും എത്തുമ്പോള്‍ 150 മുതല്‍ 200 രൂപ വരെ നല്‍കണം. ട്രോളിങ് നിരോധനം ഉള്ളതിനാല്‍ ചെല്ലാനം ഹാർബറിലെ മീനുകള്‍ക്ക് പൊതുവിപണിയില്‍ ഡിമാന്റുണ്ട്. ഇടനിലക്കാരും കച്ചവടക്കാരും ചേർന്ന് കുറഞ്ഞ വിലയ്ക്ക് മീനെടുത്ത ശേഷം ഉയർന്ന വിലയ്ക്ക് പൊതുവിപണിയില്‍ വില്‍ക്കുന്നു. മത്സ്യത്തൊഴിലാളികളെ ഇടനിലക്കാർ ചൂഷണം ചെയ്യുന്നു. ഇത് തടയാൻ ഫിഷറീസ് വകുപ്പ് ഇടപെടുന്നില്ലെന്നാണ് തൊഴിലാളികളുടെ പരാതി.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments