സ്വന്തം ലേഖകൻ
തിരുവനന്തപുരം : 2000 നഴ്സുമാരെ ആവശ്യമുണ്ടെങ്കിലും 1000 പേരുടെ വിവരമേ പഞ്ചായത്ത് തലത്തിൽ അന്വേഷിച്ച് ലിസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുള്ളൂവെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്.'വിജ്ഞാന പത്തനംതിട്ട' പദ്ധതി പ്രകാരം തൊഴിൽ നൽകുന്നത് സംബന്ധിച്ച് ഫെയ്സ് ബുക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ നഴ്സുമാരിൽ 400 പേർ മാത്രമാണ് ആസ്ട്രേലിയയിലും ജർമ്മനിയിലും ജപ്പാനിലുമെല്ലാം ജോലിക്ക് പോകാൻ സന്നദ്ധത അറിയിച്ചിട്ടുള്ളൂ. നഴ്സുമാരുടെ ഡാറ്റാ ബെയ്സ് മുൻഗണന നൽകി വിപുലപ്പെടുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് തോമസ് ഐസക് അറിയിച്ചു.
ഒക്ടോബർ അവസാനിക്കും മുമ്പ് 5000 പേർക്ക് ജോലി നൽകാനാണ് ലക്ഷ്യമിടുന്നത്.കുടുംബശ്രീ വഴി തയ്യാറാക്കിയ ജാലകം ഡാറ്റാ ബെയ്സിൽ പതിനായിരക്കണക്കിന് ഐറ്റിഐ / ഡിപ്ലോമ ഹോൾഡേഴ്സ് ഉണ്ട്. അവരെ കണ്ടെത്തി തൊഴിൽ അന്വേഷകരെ ഫോണിൽ ബന്ധപ്പെട്ട് പുതിയൊരു ഡാറ്റാ ബെയ്സ് തയ്യാറാക്കണം. കോളെജുകളിലെ എൻഎസ്എസ് വോളണ്ടിയർമാരാണ് ഇത് ചെയ്യുക. ആക്ടീവായ തൊഴിൽ അന്വേഷകരെ ജോബ് സ്റ്റേഷൻ തലത്തിൽ സ്ക്രീൻ ചെയ്ത് നിലവിലുള്ള എൽ&റ്റിയുടെ 2500 അവസരങ്ങളിലേക്കും ഇതര തൊഴിലുകളിലേക്കും അപേക്ഷിപ്പിക്കുകയാണ് ലക്ഷ്യം.
ഇപ്പോൾ രണ്ട് ലക്ഷത്തിലേറെ ജോലികളുടെ വിവരമുണ്ട്. പത്തനംതിട്ടയിൽ മാത്രം 50,000 പേർ ജോലിക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തൊഴിലിന്‍റെ ആവശ്യയോഗ്യതകളും തൊഴിൽ അന്വേഷകന്‍റെ വിദ്യാഭ്യാസ-പരിചയ യോഗ്യതകളും പരിശോധിച്ച് ഒത്തുവരുന്നവരെ പ്രത്യേകം ലിസ്റ്റ് ചെയ്തു. മാച്ചിംഗ് കേസുകളിൽ തൊഴിൽ അന്വേഷകരുമായി ബന്ധപ്പെട്ട് ജോലിക്ക് താല്പര്യമുണ്ടോയെന്ന് അറിയുന്നതിന് ഒരു കാൾ സെന്‍റർ ആരംഭിച്ചു.
താല്പര്യമുള്ള തൊഴിൽ അന്വേഷകരെ പത്തനംതിട്ടയിലെ വിവിധ മണ്ഡലങ്ങളിലെ ജോബ് സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് ബന്ധപ്പെട്ട് അവർക്കുവേണ്ട മുന്നൊരുക്കങ്ങൾ ഉറപ്പുവരുത്തി ഓൺലൈൻ ഇന്‍റർവ്യൂവിന് പങ്കെടുപ്പിക്കും. ഇതാണ് അടുത്ത മാസങ്ങളിൽ നടക്കാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനമെന്ന് തോമസ് ഐസക് വിവരിച്ചു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments