banner

വയനാട്ടിൽ വൻ ഉരുള്‍പൊട്ടൽ...!, പുഴ റോഡിലേക്ക് വഴിമാറി ഒഴുകുന്നു, മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു, ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകാത്ത സ്ഥിതി, 400 കുടുംബങ്ങളെ ഭീതിയിലാക്കിയ ദുരന്തം

Published from Blogger Prime Android App
സ്വന്തം ലേഖകൻ

വയനാട് : കല്‍പ്പറ്റ മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ. ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. മണ്ണിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി. ഇതേത്തുടര്‍ന്ന് ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല. പോലിസും ഫയർഫോഴ്സും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയി. വീടുകളിലും വെള്ളവും ചെളിയും കയറി. നേരത്തേ പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ.ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ഒറ്റപ്പെട്ട മേഖലകളില്‍ 400 ഓളം കുടുംബങ്ങൾ ഉള്ളതായാണ് സൂചന. ഇവിടെ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

Post a Comment

0 Comments