സ്വന്തം ലേഖകൻ
കൊല്ലം : ക്ഷേത്രത്തിലെ വിളക്കുകൾ മോഷ്ടിച്ച കേസിൽ ദമ്പതിമാർ അറസ്റ്റിൽ. തിരുവനന്തപുരം, പെരുമാതുറ, വലിയവിളാകം വീട്ടിൽ സലിം (48), ഭാര്യ ഹസീന (45) എന്നിവരാണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ജനുവരിയിൽ രണ്ടാംകുറ്റി മാർക്കറ്റിനു സമീപത്തെ കരിങ്കുളം ദുർഗാ-ഭഗവതി ക്ഷേത്രത്തിലെയും സർപ്പക്കാവിലെയും 2,000 രൂപ വിലവരുന്ന ഏഴ് വിളക്കുകൾ മോഷ്ടിച്ച് ഇവർ കടന്നുകളഞ്ഞു. തുടർന്ന് സി.സി.ടി.വികൾ പരിശോധിച്ച പോലീസ് ഇവരെ തിരുവനന്തപുരം ബീമാപള്ളിക്ക് സമീപത്തുവെച്ച് പിടികൂടുകയായിരുന്നു.
കിളികൊല്ലൂർ ഇൻസ്പെക്ടർ എൻ.ഗിരീഷിന്റെ നേതൃത്വത്തിൽ എസ്.ഐ. വി.എസ്.ശ്രീജിത്ത്, സി.സന്തോഷ്‌കുമാർ, എസ്.ലാലു, എ.എസ്.ഐ. അമൽരാജ്, സി.പി.ഒ.മാരായ സാജ്, ആർ.എൽ.ശാന്തിനി, അനിതാകുമാരി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
0 Comments