banner

വയനാട്ടിൽ സംഭവിച്ചത് കേരളം ഇന്ന് വരെ കണ്ടിട്ടില്ലാത്ത ദുരന്തം...!, ചൂരല്‍മലയില്‍ മരണം 75 കടന്നതായി ഔദ്യോഗിക സ്ഥിരീകരണം, രക്ഷാദൗത്യത്തിന് തടസ്സം സൃഷ്ടിച്ച് വീണ്ടും മലവെള്ളപ്പാച്ചിൽ


സ്വന്തം ലേഖകൻ
വയനാട് മുണ്ടക്കൈ ചൂരല്‍മലയിലെ ഉരുൾപൊട്ടലിൽ മരണം 75 കടന്നു. ഉച്ചയ്ക്ക് രണ്ടു മണി വരെ 116 പേരെ പരുക്കളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. ഉരുൾപൊട്ടലുണ്ടായ മേഖലയിൽ 400ഓളം വീടുകൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഉച്ചയോടെ മുണ്ടക്കൈ പുഴയിൽ വീണ്ടും മലവെള്ളപ്പാച്ചിൽ ഉണ്ടായത് ആശങ്ക സൃഷ്ടിച്ചു. പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് രക്ഷാപ്രവർത്തനത്തേയും ബാധിക്കുന്നുണ്ട്.

സൈന്യവും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. മുണ്ടക്കൈയിലേക്കുള്ള താൽക്കാലിക പാലം പണിയാണ് ആദ്യം നടക്കുന്നത്. ഇന്ന് പുലർച്ചെ മൂന്ന് തവണയാണ് ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആദ്യ ഉരുൾപൊട്ടൽ. 4.10 ഓടെ വീണ്ടും അതിശക്തമായ ഉരുള്‍പൊട്ടലുണ്ടായി. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍പൊട്ടിയത്. നിലവിൽ 73 പേര്‍ വിംസ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒൻപത് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

മരിച്ചവരിൽ 28 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞു. മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ 46 മൃതശരീരങ്ങൾ ഉണ്ട്. അതിൽ 24 സ്ത്രീകൾക്കും 22 പുരുഷന്മാർക്കും പുറമെ ഒരു കാലുമുണ്ട്. 11 മൃതദേഹങ്ങള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും, 8 മൃതദേഹങ്ങൾ വിംസ് ആശുപത്രിയിലും സൂക്ഷിച്ചിട്ടുണ്ട്. 

റംലത്ത് (53), അഷ്റഫ് (49), ലെനിൻ, കുഞ്ഞി മൊയ്തീൻ (55), ലീല, റെജിന, വിജീഷ്, സുമേഷ്, ശ്രേയ (19) എന്നിവരെയാണ് നിലവിൽ തിരിച്ചറിഞ്ഞത്. കൂടാതെ അപകടത്തിൽ ചാലിയാർ പുഴയിലൂടെ 11 മൃതദേഹങ്ങൾ മലപ്പുറത്ത് എത്തിയതായും സ്ഥിരീകരിച്ചിട്ടുണ്ട്. ചൂരൽമലയിൽ നിന്ന് മാത്രം 25 മൃതദേഹങ്ങൾ കണ്ടെത്തി.

രക്ഷാപ്രവർത്തനത്തിന് സൈനികരും

ഡി.എസ്.സി.സിയില്‍ നിന്ന് 2 ഗ്രൂപ്പുകളായി 200 സൈനികര്‍ രക്ഷ ദൗത്യത്തിനും ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘവും രക്ഷാപ്രവര്‍ത്തനത്തിനായി വയനാട്ടിലേക്ക് പുറപ്പെട്ടു. ഏഴിമലയില്‍ നിന്ന് നാവിക സേനയുടെ 30 അംഗ റിവര്‍ ക്രോസിംഗ് സംഘമാണ് എത്തുക. തിരുവനന്തപുരം, എറണാകുളം, എന്നിവിടങ്ങളില്‍ നിന്നുള്ള 30 പേര്‍ അടങ്ങിയ ഫയര്‍ഫോഴ്‌സ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ വയനാട്ടിലെ ദുരന്തമുഖത്തേക്ക് തിരിച്ചു. ഒപ്പം കണ്ണൂര്‍ മിലിട്ടറി ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘവും പുറപ്പെട്ടിട്ടുണ്ട്.

ചൂരല്‍മല പാലം ഒലിച്ചുപോയി; ഒറ്റപ്പെട്ട് മുണ്ടക്കൈ

കനത്ത മഴയില്‍ ചൂരല്‍മല പാലം ഒലിച്ചുപോയി. ഇതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവർത്തകർക്ക് പോലും മുണ്ടക്കൈയിലേക്ക് കടക്കാന്‍ സാധിക്കാത്ത അവസ്ഥയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടറും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൽപ്പറ്റ മേപ്പാടി, മുട്ടില്‍ മേപ്പാടി റോഡും ബ്ലോക്കാണ്. കൽപ്പറ്റ ടൗണിലും വെള്ളം കയറി. കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. നിലവിൽ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, സിവില്‍ ഡിഫന്‍സ്, എന്‍ഡിആര്‍എഫ്, ലോക്കല്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം എന്നിവരടങ്ങുന്ന 250 അംഗ ടീമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.  എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ ടീമിനെ എത്തിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

ചൂരൽമലയിൽ വേണ്ടത് കൂട്ടായ രക്ഷാപ്രവർത്തനം

ചൂരൽമലയിലെ രക്ഷാദൗത്യത്തിനായി തിരുവനന്തപുരത്ത് നിന്ന് സൈന്യം പുറപ്പെട്ടു. 43 അംഗ സംഘമാണ് പുറപ്പെട്ടത്. മെഡിക്കൽ ഓഫീസറും സംഘത്തിൽ ഉണ്ടാവും. കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമി ബറ്റാലിയനും അവരുടെ മെഡിക്കൽ സംഘവും വയനാട്ടിലേക്ക് പുറപ്പെട്ടു. ചൂരൽമലയിലെ രക്ഷാദൗത്യത്തിനായി രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിങ് ഗ്രൂപ്പും വയനാട്ടിലേക്ക് പുറപ്പെട്ടു. ഉരുൾപൊട്ടൽ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായാണ് ഇവരെത്തുന്നത്. സൈന്യത്തിൻ്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബെംഗളൂരുവിൽ നിന്നാണ് എത്തുക. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും.

കേരള പൊലീസും അഗ്നിരക്ഷാ സേനയും എൻഡിആർഎഫും രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്.  ചൂരൽമലയിൽ നിന്നുള്ളവരെ ഹെലികോപ്റ്ററിൽ എയർ ലിഫ്റ്റ് ചെയ്ത് കല്പറ്റ എസ്.കെ.ജെ സ്കൂളിൽ എത്തിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഏഴ് ഡോക്ടർമാർ അടങ്ങുന്ന സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. രക്ഷാപ്രവർത്തനത്തിനായി ഏഴിമലയിൽ നിന്ന് നാവികസേനാ സംഘം എത്തും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നേവിയുടെ സഹായം അഭ്യർത്ഥിച്ചത്. നേവിയുടെ റിവർ ക്രോസിംഗ് ടീമിൻ്റെ സഹായമാണ് അഭ്യർത്ഥിച്ചത്. ഏഴിമല നാവിക അക്കാദമിയിലെ നേവിയുടെ സംഘം വയനാട്ടിലേക്ക് ഉടനെ തിരിക്കും.

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം

മന്ത്രിമാരായ .കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, റവന്യു മന്ത്രി കെ. രാജൻ, മുഹമ്മദ് റിയാസ്, ഒ. ആർ കേളു എന്നിവരും സംഭവ സ്ഥലത്തേക്ക് ഉടൻ എത്തും. തിരുവനന്തപുരത്തു നിന്ന് പ്രത്യേക വിമാനത്തിലാണ് മന്ത്രിമാർ വയനാട്ടിലേക്ക് എത്തുക. വയനാട് ഉരുൾപ്പൊട്ടൽ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.  സാധ്യമായതെല്ലാം ചെയ്യും.  സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വയനാട്ടിലെ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ തിരിച്ച മന്ത്രിമാരുടെ സംഘം കോഴിക്കോട് എത്തി. കെ രാജൻ, പി.എ. മുഹമ്മദ് റിയാസ്, ഒ.ആർ.കേളു എന്നിവരാണ് വിമാനമാർഗം കോഴിക്കോട് എത്തിയത്. ഇവർ വയനാട്ടിലേക്ക് തിരിച്ചു. 

ചൂരല്‍മലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

ഡെപ്യൂട്ടി കളക്ടര്‍ - 8547616025

തഹസില്‍ദാര്‍ (വൈത്തിരി) - 8547616601

കല്‍പ്പറ്റ ജോയിന്‍റ് ബിഡിഒ ഓഫീസ് - 9961289892

അസിസ്റ്റന്‍റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ - 9383405093

അഗ്നിശമന സേന അസിസ്റ്റന്‍റ് സ്റ്റേഷന്‍ ഓഫീസര്‍ - 9497920271

വൈത്തിരി താലൂക്ക് ഓഫീസ് ഡെപ്യൂട്ടി തഹസില്‍ദാര്‍ - 9447350688

ദേശീയ ആരോഗ്യ ദൗത്യം കൺട്രോൾ റൂം - 9656938689, 8086010833

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments