banner

'ജിബ്രാല്‍ട്ടര്‍ എസ്പനോള്‍'...!, യൂറോ ആഘോഷത്തിലെ വിവാദ ചാന്റുകളിൽ മൊറാട്ടയും റോഡ്രിയും കുറ്റക്കാര്‍, ഇരുവര്‍ക്കും രണ്ടു മത്സര വിലക്ക് ഏര്‍പ്പെടുത്തിയേക്കും

Published from Blogger Prime Android App
സ്വന്തം ലേഖകൻ
മാഡ്രിഡ് : സ്‌പെയിന്‍ താരങ്ങളായ അല്‍വാരോ മൊറാട്ട, റൊഡ്രി എന്നിവര്‍ക്കെതിരേ കുറ്റം ചുമത്തി യുവേഫ. യൂറോ വിജയാഘോഷത്തിന് ശേഷം നടത്തിയ വിവാദ ചാന്റിനെ തുടര്‍ന്നാണ് ക്യാപ്റ്റന്‍ മൊറാട്ടയ്ക്കും സഹതാരം റൊഡ്രിക്കുമെതിരേ കുറ്റം ചുമത്തിയത്. ഇരുവര്‍ക്കുമെതിരേ യുവേഫ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്് ഇന്നാണ് ഇരുവരും സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇരുവര്‍ക്കുമുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. ഇരുവര്‍ക്കും രണ്ടു മത്സര വിലക്ക് ഏര്‍പ്പെടുത്തിയേക്കും. യൂറോ ജേതാക്കളായി നാട്ടിലെത്തിയ സ്പാനിഷ് താരങ്ങള്‍ ആഘോഷത്തിനിടെ ജിബ്രാല്‍ട്ടര്‍ എസ്പനോള്‍ അഥവാ ജിബ്രാള്‍ട്ടര്‍ സ്പാനിഷുകാരുടേതാണ് എന്ന് ചൊല്ലിയതാണ് വിവാദമുണ്ടാക്കിയത്.

സ്പെയിനിനോട് ചേര്‍ന്നുകിടക്കുന്ന ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഒരു പ്രദേശമാണ് ജിബ്രാള്‍ട്ടര്‍. ജിബ്രാള്‍ട്ടറിനെയും ജനങ്ങളെയും ചേര്‍ത്തുനിര്‍ത്താന്‍ ബ്രിട്ടണ്‍ ആവും വിധം ശ്രമിക്കുമ്പോള്‍ തങ്ങളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശത്തെ ബ്രിട്ടന്‍ കോളനിയാക്കുന്നുവെന്നാണ് സ്പാനിഷുകാരുടെ വാദം. സ്പെയിന്‍ കാലങ്ങളായി ജിബ്രാള്‍ട്ടറിന് പിന്നാലെയുണ്ടെങ്കിലും അവിടുത്തെ ജനവിഭാഗത്തിനും ബ്രിട്ടനോട് തന്നെയാണ് ആഭിമുഖ്യം. 

ബ്രിട്ടന്റെ ഭാഗമായ ഇംഗ്ലണ്ടിനെ യൂറോ ഫൈനലില്‍ തോല്‍പ്പിച്ചപ്പോള്‍ സ്പാനിഷുകാര്‍ ഈ പക പുറത്തെടുത്ത് ആഘോഷിക്കുകയായിരുന്നു. ജിബ്രാള്‍ട്ടറിനെക്കുറിച്ച് പാടുമ്പോള്‍ റോഡ്രിയോട് കളിക്കുന്നത് ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിക്കാണെന്നത് മറക്കേണ്ട എന്ന് മൊറാട്ട ഓര്‍മിപ്പിച്ചങ്കിലും അത് വിഷയമല്ല എന്നായിരുന്നു റോഡ്രിയുടെ മറുപടി. സ്പാനിഷ് താരങ്ങളുടെ മുദ്രാവാക്യത്തിനെതിരെ ജിബ്രാള്‍ട്ടര്‍ ഫുട്ബോള്‍ അസോസിയേഷന്‍ യുവേഫക്ക് പരാതി നല്‍കിയിരുന്നു.

Post a Comment

0 Comments