banner

ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ...!, കൃത്യമായ നടപടിയെടത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നു, കേരള സർക്കാർ എന്ത് ചെയ്തു? - പ്രസംഗത്തിൻ്റെ പൂർണ്ണരൂപം

Published from Blogger Prime Android App
സ്വന്തം ലേഖകൻ
ഉരുൾപൊട്ടൽ സാധ്യതയെക്കുറിച്ച് കേരള സർക്കാർ ജൂലൈ 23ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്രമന്ത്രി അമിത് ഷാ. കനത്ത മഴയെത്തുടർന്ന് കേരളത്തിലേക്ക് ഒമ്പത് എൻഡിആർഎഫ് ടീമുകളെ കേന്ദ്രം അയച്ചിരുന്നതായും കേരള സർക്കാർ യഥാസമയം ആളുകളെ ഒഴിപ്പിച്ചില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

രണ്ട് തവണയാണ് കേരളത്തിന് മുന്നറിയിപ്പ് നൽകിയതെന്ന് അമിത് ഷാ പറഞ്ഞു. ഈ മാസം 23നും മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ ഉണ്ടായ കാലതാമസമാണ് ദുരന്തവ്യാപ്തിക്ക് കാരണമെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഉരുൾപൊട്ടൽ മേഖലയിൽ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് എന്തുകൊണ്ട് മാറ്റിയില്ലെന്നും കേരള സർക്കാർ എന്ത് ചെയ്തു എന്നും അമിത് ഷാ ചോദിച്ചു.

കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും കൃത്യമായ നടപടിയെടത്തിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഈ ദുരന്തത്തിൽ കേരളത്തിനൊപ്പം കേന്ദ്രം ഉണ്ടാകുമെന്നും രാഷ്ട്രീയ ഭിന്നത മറന്ന് കേരളത്തിനൊപ്പം നിൽക്കുമെന്നും അമിത് ഷാ അറിയിച്ചു. വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിൻ്റെ ജാഗ്രതാ നിർദേശത്തിൽ ചോദ്യം ഉയർന്നതിനെ തുടർന്നായിരുന്നു അമിത് ഷായുടെ മറുപടി.

Post a Comment

0 Comments