banner

അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന തടികള്‍ ഒഴുകുന്ന ദൃശ്യം പുറത്ത്...!, രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീയുടെ മൃതദേഹവും ലഭിച്ചു, ലോറി പുഴയിലേക്ക് ഒഴുകി പോയെന്ന നിഗമനത്തില്‍ ഗംഗാവലി പുഴയിൽ തിരച്ചിൽ


സ്വന്തം ലേഖകൻ
അങ്കോല : കര്‍ണാടകയിലുണ്ടായ മണ്ണിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ എട്ടാം ദിവസത്തിലേക്ക് കടന്നു. ലോറി പുഴയിലേക്ക് ഒഴുകി പോയെന്ന നിഗമനത്തില്‍ ഗംഗാവലി പുഴയിലാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. എന്നാല്‍ അപകട സമയത്ത് ഗംഗാവലിയിലൂടെ തടി ഒഴുകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മീഡിയാവണ്‍ ചാനലാണ് ദൃശ്യം പുറത്തുവിട്ടത്. തടികള്‍ അര്‍ജുന്റെ ലോറിയിലുണ്ടായിരുന്നതാണെന്നാണ് സംശയം.

കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലില്‍ സിഗ്നല്‍ ലഭിച്ച ഭാഗം കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. നാവികസേനയോടൊപ്പം കരസേനയും തിരച്ചില്‍ നടത്തുന്നുണ്ട്. കരയില്‍ ലോറി കണ്ടെത്താനുള്ള തിരച്ചില്‍ സൈന്യം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വെള്ളത്തില്‍ ഉപയോഗിക്കാവുന്ന ഫെറക്‌സ് ലൊക്കേറ്റര്‍ 120 ഉം ഡീപ് സെര്‍ച്ച് മൈന്‍ ഡിറ്റക്റ്ററും ഉപയോഗിച്ചാണ് പുഴയില്‍ സിഗ്‌നല്‍ ലഭിച്ച ഭാഗത്ത് തിരച്ചില്‍ നടത്തുന്നത്. റോഡില്‍ മണ്ണിനടിയില്‍ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു രക്ഷപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം 90 ശതമാനം മണ്ണും നീക്കിയെന്നും മണ്ണില്‍ ലോറിയുടെ സാന്നിധ്യമില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. സൈന്യമെത്തിയതോടെ പിന്നെയും പ്രതീക്ഷ കൂടി. എന്നാല്‍ ലോറി കരയിലില്ലെന്ന് തിരച്ചിലിന് ശേഷം സൈന്യം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം, മകനെ ഇനി ജീവനോടെ കിട്ടുമെന്ന പ്രതീക്ഷയില്ലെന്ന് അര്‍ജുന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. ടണല്‍ ദുരന്തത്തിലൊക്കെ പെട്ടവര്‍ തിരികെയെത്തിയത് പോലെ മകന്‍ തിരിച്ചുവരുമെന്നാണ് തങ്ങള്‍ കരുതിയതെന്നും ആ പ്രതീക്ഷയും ഇപ്പോള്‍ ഇല്ലെന്നും അര്‍ജുന്റെ അമ്മ പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് തടി ലോഡുമായി വന്ന വാഹനമാണ് കഴിഞ്ഞ ചൊവ്വാഴ്ച്ച കാണാതായത്. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയാണ് കാണാതായ അര്‍ജ്ജുന്‍.

അതേസമയം, മണ്ണിടിച്ചിലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീയുടെ മൃതദേഹം ലഭിച്ചു. ഉത്തര കന്നഡ കലക്ടര്‍ ലക്ഷ്മി പ്രിയയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാണാതായവരുടെ കൂട്ടത്തില്‍ സന്നി ഗൗഡ എന്ന സ്ത്രീയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഈ മൃതദേഹം ഇവരുടേത് ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും കലക്ടര്‍ പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments