banner

രാത്രി ഒരു മണിയോടെ ഭീകരശബ്ദം കേട്ട് കുന്നില്‍ ഓടിക്കയറി...!, നിരവധി പേര്‍ ഗുരുതര പരിക്കുകളേറ്റ് പ്രദേശത്ത് രക്ഷപ്പെടാനാകാതെ കുടുങ്ങി കിടക്കുകയാണ്, ആരെങ്കിലും എത്തി തങ്ങളെ രക്ഷിക്കണമെയെന്ന് അപേക്ഷയുമായി കുടുങ്ങികിടക്കുന്നവർ


സ്വന്തം ലേഖകൻ
ചൂരല്‍മല : വയനാട് വിറങ്ങലിച്ച ദുരന്തമാണ് ചൂരല്‍മലയില്‍ ഉണ്ടായിരിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തമായി ഇത് മാറുമോ എന്ന ആശങ്കയാണ് എങ്ങും. വന്‍ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും പ്രദേശത്തു നിന്നും രക്ഷതേടി വിളിക്കുന്നുണ്ട്. രാത്രി ഒരു മണിക്ക് ഭീകരമായ ശബ്ദം കേട്ടതോടെയാണ് തങ്ങള്‍ മദ്രസക്ക് സമീപത്തെ കുന്നില്‍ ഓടിക്കയറിയതെന്ന് കുടുങ്ങിക്കിടക്കുന്ന മിന്നത്ത് എന്ന സ്ത്രീ പറയുന്നു.

150 ഓളം പേരാണ് ഈ കുന്നില്‍ കുടുങ്ങിക്കിടക്കുന്നത്. നിരവധി പേര്‍ ഗുരുതര പരുക്കേറ്റ് കിടക്കുകയാണ്. എന്തു ചെയ്യണമെന്ന് പോലും അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. രാവിലെ വെളിച്ചം വീണതോടെയാണ് കുന്നിന് കീഴെ സകലതും ഒലിച്ചു പോയതായി കണ്ടത്. മുണ്ടക്കൈ ടൗണ്‍ ഒറ്റയടിക്ക് കാണാതായി.

കിലോമീറ്ററുകള്‍ ദൂരെ മലപ്പുറം ജില്ലയിലെ ചാലിയാര്‍ പുഴയിലും ഒഴുകിയെത്തി മൃതദേഹങ്ങള്‍; നെഞ്ചുലയ്ക്കുന്ന കാഴ്ച
വെള്ളത്തില്‍ ഒഴുകി പോയ മൂന്ന് പേരെയാണ് തങ്ങള്‍ക്ക് രക്ഷിക്കാന്‍ സാധിച്ചതെന്ന് മിന്നത്ത് പറയുന്നു. നിലവില്‍ രക്ഷാ പ്രവര്‍ത്തകര്‍ക്കു പ്രദേശത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ല. കൂടുതലും സ്ത്രീകളും കുട്ടികളുമാണ് മദ്രസയ്ക്ക് സമീപത്തെ കുന്നിലുള്ളതെന്ന് മിന്നത്ത് പറയുന്നു.വയോധികരായ രണ്ടു പേര്‍ ചോരയൊലിപ്പിച്ചാണ് കിടക്കുന്നത്. ഗുരുതരമായ പരുക്കാണ് ഇവര്‍ക്കുള്ളത്. നിസ്സഹായാവസ്ഥയിലാണ് തങ്ങളുള്ളതെന്നും മിന്നത്ത് പറയുന്നു.
 
പുലര്‍ച്ചെത്തിയ വന്‍ ദുരന്തത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട പലര്‍ക്കുമൊപ്പം അടുത്തുള്ള കെട്ടിടത്തില്‍ അഭയം തേടിയ പ്രദീപ് എന്നായാളും ദുരന്തത്തിന്റെ വ്യാപ്തി വിതുമ്പലോടെ പങ്കുവെച്ചു. എസ്റ്റേറ്റിലെ റൈറ്ററുടെ ക്വാര്‍ട്ടേഴ്‌സില്‍ കയറി നില്‍ക്കുകയാണ് ഒരുപാടു പേര്‍. അവര്‍ക്കിടയില്‍ കാലിലും കൈയിലും തലക്കുമൊക്കെ സാരമായി മുറിവേറ്റ് ചോരയൊലിക്കുന്നവരും. അവരെയെങ്കിലും എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ വളരെ ഉപകാരമായേനേ എന്ന് പ്രദീപ് പറഞ്ഞഉ.

‘റോഡും പാലവുമൊക്കെ തകര്‍ന്നതിനാല്‍ ഒരു നിലക്കും എത്താന്‍ കഴിയാത്ത സാഹചര്യമാണ്. ഹെലികോപ്റ്റര്‍ മാര്‍ഗം പരിക്കേറ്റവരെയൊക്കെ എത്തിക്കാം എന്ന് പറഞ്ഞെങ്കിലും ഇതുവരെ വന്നിട്ടില്ല. ഭയങ്കര അവസ്ഥയാണിവിടെ. ചെറിയ കുട്ടികളൊക്കെയുണ്ട്. കുഞ്ഞുങ്ങളുടെ ദേഹത്തൊക്കെ മുറിവുകളാണ്. അവരുടെ കരച്ചില്‍ കണ്ടുനില്‍ക്കാനാവുന്നില്ല. ഒരു സ്ത്രീക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ് ഞങ്ങള്‍’. പ്രതിപ് കരഞ്ഞുകൊണ്ട് പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments