സ്വന്തം ലേഖകൻ
കര്‍ക്കിടവാവ് ബലിതര്‍പ്പണ കേന്ദ്രങ്ങളില്‍ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സുരക്ഷാ ക്രമസമാധാന നടപടികള്‍ കുറ്റമറ്റതാക്കണമെന്ന് ജില്ലാകലക്ടര്‍ എന്‍.ദേവിദാസ്. കര്‍ക്കിടവാവ് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. തിരുമുല്ലവാരം ക്ഷേത്രത്തിലെ ബലിതര്‍പ്പണം സംബന്ധിച്ച് സംസ്ഥാനതലത്തില്‍ ദേവസ്വംമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പ്രത്യേക പരാമര്‍ശം നേടിയതാണ്. ജനത്തിരക്ക് വര്‍ദ്ധിക്കാന്‍ സാധ്യത മുന്‍കാലങ്ങളെ അപേക്ഷിച്ചു കൂടുതല്‍ ആയതിനാലും കാലാവസ്ഥ പ്രതികൂലം ആകാന്‍ സാധ്യതയുള്ളതിനാലും ബലിതര്‍പ്പണം നടത്തുന്ന എല്ലാ ക്ഷേത്രങ്ങളിലും ആവശ്യമായ സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പാക്കും. അഗ്നിസുരക്ഷ, ഫിഷറീസ്, ഡി.റ്റി.പി.സി എന്നിവയുടെ മുങ്ങല്‍വിദഗ്ധരുടെ സേവനം വിനിയോഗിക്കും. ഫുഡ്സേഫ്റ്റി സ്പെഷ്യല്‍ സ്ക്വാഡ് രൂപീകരിച്ച് കുടിവെള്ളം, ഭക്ഷണം എന്നിവ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. തീരദേശ റോഡിലെ അറ്റകുറ്റപണി വേഗത്തിലാക്കാനും കോര്പ്പറേഷന് അധീനതയിലുള്ള റോഡുകള്‍ ഉടനടി തകരാര്‍ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാനും നിര്‍ദ്ദേശം നല്കി. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ.ഡി.എം.സി.എസ് അനില്‍, പുനലൂര്‍ ആര്.ഡി.ഒ സോളി ആന്റണി, ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര് ജിയോ.റ്റി.മനോജ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments