സ്വന്തം ലേഖകൻ
കൊച്ചി : റോഡില്‍ വെള്ളം തെറിപ്പിച്ചതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് അച്ഛനെയും മകനെയും റോഡിലൂടെ വലിച്ചിഴച്ച് യുവാക്കളുടെ ക്രൂരത. ഇന്നലെ രാത്രി ചിറ്റൂർ ഫെറിക്കു സമീപം കോളരിക്കൽ റോഡിലാണ് നടുക്കുന്ന സംഭവം. കേസെടുക്കാൻ പോലീസും വിസമ്മതിച്ചുവെന്നാണ് ആരോപണം.
ലോറി ഡ്രൈവറായ അക്ഷയ്, സഹോദരി അൻസു എന്നിവർ ബൈക്കിൽ വീട്ടിലേക്ക് വരുന്നതു വഴി ഇവരെ കടന്നുപോയ കാർ ചെളിവെള്ളം തെറിപ്പിച്ചു. തുടർന്ന് കാറിനു ബൈക്ക് വട്ടംവച്ച ശേഷം ചെളിവെള്ളം തെറിപ്പിച്ചത് അക്ഷയ് ചോദ്യം ചെയ്തു.
ഡോക്ടർമാരായ രണ്ടു യുവാക്കളും ഒരു യുവതിയുമാണു കാറിലുണ്ടായിരുന്നത്. തർക്കം നടക്കുന്നതിനിടെ കാറിന്റെ ഡ്രൈവർ അക്ഷയുടെ കഴുത്തിനു കുത്തിപ്പിടിച്ചു. ഇതോടെ റോഡിൽ ഗതാഗതക്കുരുക്കായി. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇരുകൂട്ടരേയും പിരിച്ചുവിട്ടു.
എന്നാൽ, ബൈക്കിനെ പിന്തുടർന്ന കാറിലുണ്ടായിരുന്നവർ വീട്ടിലേക്ക് തിരിയുന്നതിനിടെ തങ്ങളെ അസഭ്യം വിളിച്ചതായി അൻസു പറയുന്നു. ഇതു ചോദ്യം ചെയ്യാൻ പോയ അക്ഷയ്ക്കൊപ്പം പിതാവ് സന്തോഷും ചേർന്നു.
ഈ തർക്കത്തിനിടയിൽ യുവാക്കൾ കാറിൽ നിന്ന് ഇറങ്ങിയെന്നും ഇരുകൂട്ടരുമായി മൽപ്പിടുത്തമുണ്ടായെന്നും സൂചനകളുണ്ട്. തുടർന്ന് കാറിൽ കയറിയ യുവാക്കൾ സന്തോഷിന്റെ കഴുത്തിലും അക്ഷയുടെ കൈയിലും വലിച്ചുപിടിച്ച് ഇടുങ്ങിയ റോഡിലൂടെ കാർ ഓടിച്ചുപോവുകയായിരുന്നു.
ഇതിന്റെ പിന്നാലെ അൻസു നിലവിളിച്ചുകൊണ്ട് ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. 200 മീറ്ററോളം പോയ ശേഷമാണ് സന്തോഷിനെ കാറിലുള്ളവർ പുറത്തേക്ക് തള്ളിയിടുന്നത്. നാട്ടുകാർ ഇടപെട്ടാണ് കാർ നിർത്തിച്ചതെന്നും സൂചനയുണ്ട്. തുടർന്ന് നാട്ടുകാര്‍ ഇവരെ ചേരാനെല്ലൂർ പോലീസിന് കൈമാറുകയായിരുന്നു.
രാത്രി തന്നെ തങ്ങൾ സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കേസ് എടുത്തില്ലെന്നു അൻസുവും കുടുംബവും പറഞ്ഞു. എന്നാൽ, കേസ് വേണ്ടെന്ന് അൻസുവിന്റെ കുടുംബം പറഞ്ഞെന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പറയുന്നത്.
എന്നാൽ, തങ്ങൾ പരാതി എഴുതി നൽകിയതിന്റെ രസീത് ഉണ്ടെന്നും കേസ് എടുക്കാത്തത് പോലീസാണെന്നും അൻസുവും കുടുംബവും വ്യക്തമാക്കി. പ്രതികൾ ഉന്നതബന്ധമുള്ളവരായതിനാലാണ് കേസെടുക്കാത്തത്.
നാട്ടുകാർ പോലീസിനു കൈമാറിയ കാറും അതിലുള്ളവരേയും പോലീസ് ഇന്നലെ തന്നെ വിട്ടയച്ചെന്നും ഇവർ ആരോപിച്ചു. പിന്നാലെ ഇരുകൂട്ടർക്കുമെതിരെ പോലീസ് കേസെടുത്തു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments