banner

വയനാട്ടിലേത് കേരളം ഇത് വരെ കാണാത്ത ദുരന്തം...!, മുണ്ടക്കൈയിലെ രക്ഷാപ്രവർത്തനം ഏകോപിക്കാൻ അധികമായി ഒരാള്‍ക്ക് പോലും എത്താനാകുന്നില്ല, രക്ഷാപ്രവര്‍ത്തനം നടക്കുന്നത് ചൂരല്‍മലയില്‍ മാത്രം, 2019ലെ പ്രളയത്തിൽ തകര്‍ന്ന പാലം പുനർനിർമ്മിക്കാത്തത് പ്രതിസന്ധിയായി, ഹെലികോപ്ടറിന് ലാന്‍ഡിംഗ് അസാധ്യം, ജീവനുള്ളവർക്കായി എയർ ലിഫ്റ്റിന് ശ്രമിച്ചേക്കും - ഏറ്റവും പുതിയ വിവരങ്ങൾ


സ്വന്തം ലേഖകൻ
കല്‍പ്പറ്റ മുണ്ടക്കൈയിലേക്ക് ആര്‍ക്കും എത്താനാകുന്നില്ല. രക്ഷാപ്രവര്‍ത്തനം നടക്കുന്നത് ചൂരല്‍മലയിലാണ്. ചൂരല്‍മലയിലെ പാലം തകര്‍ന്നതോടെ മുണ്ടക്കൈയില്‍ എത്താനുള്ള ഏക വഴിയും അടഞ്ഞു. ഹെലികോപ്ടര്‍ യാത്രയും ദുഷ്‌കരമാണ്. മുണ്ടക്കൈയില്‍ ഹെലികോപ്ടര്‍ ലാന്‍ഡിംഗും അസാധ്യമാണ്. 2019ലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മറ്റ് പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കാത്തതാണ് പ്രതിസന്ധി കൂട്ടുന്നത്. മുണ്ടക്കൈയിലെ കടകളും തകര്‍ന്നു. അതുകൊണ്ട് തന്നെ ഭക്ഷണ സാധനങ്ങള്‍ പോലും ആ മേഖലയില്‍ പരിമിതമാണ്. ഇതെല്ലാം മുണ്ടക്കൈയെ പ്രതിസന്ധിയിലാക്കുന്നു. അവിടെ എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും അറിയാത്തത് ആശങ്ക കൂട്ടുകായണ്. സൈന്യത്തിനും കടന്നു ചെല്ലാന്‍ കഴിയാത്ത ദുരന്തഭൂമിയായി മുണ്ടക്കൈ മാറുകയാണ്.

മലവെള്ളപ്പാച്ചില്‍ തുടരുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്‌ക്കരമാക്കുകയാണ്. വയനാട് ഇന്നു വരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ദുരന്തമാണ് ഉണ്ടായത്. മുണ്ടക്കൈയിലെ 400ലധികം കുടുംബങ്ങളാണ് ഒറ്റപ്പെട്ടുകിടക്കുന്നത്. ഉരുള്‍പൊട്ടലില്‍ ചൂരല്‍മലയിലെ പാലം തകര്‍ന്നു. നിരവധി പേരെ പരിക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിലേക്ക് മാറ്റി. 33 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ഇവരെല്ലാം ചൂരല്‍മലയിലുള്ളവരാണ്.

വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിനായി എയർഫോഴ്സിന്റെ ഹെലികോപ്റ്ററുകൾ ഉടൻ എത്തുമെന്ന് മന്ത്രി കെ രാജൻ. ഹെലികോപ്റ്റർ കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ടു. ഹെലികോപ്റ്റർ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെങ്കിലും കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ പുറപ്പെടാൻ വൈകിയിരുന്നു. ഏതാനും മിനിറ്റുകൾക്കുള്ളിൽ കൽപ്പറ്റയിലെത്തുമെന്നും മന്ത്രി അറിയിച്ചു.

എൻഡിആർഎഫിന്റെ ഒരു സംഘം പ്രദേശത്തേക്ക് കടന്നു തുടങ്ങിയിട്ടുണ്ട്. വടങ്ങൾ ഉപയോ​ഗിച്ച് കൃത്രിമമായ പാലമുണ്ടാക്കി പ്രദേശത്തേക്ക് പോകാനാണ് ശ്രമിക്കുന്നത്. കൊല്ലത്തുനിന്നുള്ള എൻഡിആർഎഫ് ടീം എറണാകുളത്തെത്തിയിട്ടുണ്ട്. ആർക്കോണത്തുനിന്നും ബാം​ഗ്ലൂർ നിന്നും 2 ടീമുകൾ കൂടി എത്തിച്ചേരും. തൃശൂർ മുതൽ വടക്കോട്ടുള്ള ജില്ലകളിലും ചെറിയ തോതിൽ മഴക്കെടുതി അനുഭവപ്പെടുന്നുണ്ടെന്നും ജാ​ഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു.

മുണ്ടക്കൈയില്‍ മാത്രം നാനൂറോളം കുടുംബങ്ങളാണുള്ളത്. അട്ടമലയിലെ വീടുകളെല്ലാം ഒലിച്ചുപോയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഉരുള്‍പൊട്ടലില്‍ ചൂരല്‍മല വെള്ളാര്‍മല ജിവിഎച്ച്എസ്എസ് സ്‌കൂള്‍ ഒലിച്ചുപോയി. അപകടത്തില്‍പെട്ടവരുടെ ചികിത്സ ഉറപ്പാക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി. കാഷ്വാലിറ്റിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിച്ചു. അവധിയില്‍ ഉള്ളവരോട് തിരികെ ജോലിയില്‍ എത്താന്‍ നിര്‍ദേശം നല്‍കി. അപകടം നടന്ന ഭാഗത്ത് നിരവധി ഹോം സ്റ്റേകളും പ്രവര്‍ത്തിക്കുന്നുണ്ട്.

അട്ടമല ഭാഗത്ത് ഉള്‍പ്പെടെയാണ് ഹോം സ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ താമസിച്ചിരുന്ന വിനോദ സഞ്ചാരികളെ ഉള്‍പ്പെടെ കാണാതായതായി വിവരം ഉണ്ട്. ചൂരല്‍മലയിലെ ഹോം സ്റ്റേയില്‍ താമസിച്ച രണ്ട് ഡോക്ടര്‍മാരെയും കാണാതായതായി വിവരമുണ്ട്. ദുരന്ത സ്ഥലത്തേക്ക് എത്തന്‍ സാധിക്കാത്ത് സ്ഥിതിയാണ് നിലവിലുള്ളതെന്ന് മന്ത്രി ഒ.ആര്‍ കേളു പറഞ്ഞു.

ഒരു പാലം ഒലിച്ചുപോയത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാവുകയാണ്. ജില്ലാ കളക്ടറടക്കം ഹെലികോപ്റ്റര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. സൈന്യവുമായി ബന്ധപ്പെട്ടു വരുകയാണ്. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് എല്ലാ ശ്രമങ്ങളും അവംലംബിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമല്ലെന്നും സൈന്യത്തിന്റെയും എന്‍ഡിആര്‍എഫിന്റെയുമടക്കം സഹായം ആവശ്യമായി വരുമെന്നും മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments