banner

വൈകിയാണോ ഉറക്കം…?; എട്ടിന്റെ പണി ഉറപ്പ്പ്രാ യം അനുസരിച്ച് ഒരു ദിവസം എത്ര മണിക്കൂർ ഉറങ്ങണം?

സ്വന്തം ലേഖകൻ
ശരീര ആരോഗ്യത്തിൽ ഉറക്കത്തിന് വളരെ പ്രാധാന്യമുണ്ട്. ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ആവശ്യത്തിന് ഉറക്കം അത്യാന്താപേക്ഷിതമാണ്. പ്രായം അനുസരിച്ച് ഓരോരുത്തർക്കും ഉറക്ക സമയം വ്യത്യാസപ്പെട്ടിരിക്കുന്നു. 18-60 വയസുള്ള ഒരാൾ കുറഞ്ഞത് 7 മണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് പുതിയൊരു പഠനം സൂചിപ്പിക്കുന്നത്. സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷ്യൻ (സിഡിസി) ആണ് പ്രായവും ഉറക്കവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠനം നടത്തിയത്.

സിഡിസി നിർദേശപ്രകാരം വ്യത്യസ്ത പ്രായത്തിലുള്ളവരുടെ ഉറക്ക സമയം എത്രയാണെന്ന് നോക്കാം.

നവജാത ശിശുക്കൾക്ക് (0-3 മാസവംവരെ): 14-17 മണിക്കൂർ

1 മുതൽ 12 മാസംവരെ: 12-16 മണിക്കൂർ

1-2 വയസുവരെ: 11-14 മണിക്കൂർ

3-5 വയസുവരെ- 10-13 മണിക്കൂർ

6-12 വയസുവരെ: 9-12 മണിക്കൂർ

13-17 വയസുവരെ: 8-10 മണിക്കൂർ

18-60 വയസുവരെ: 7 മണിക്കൂറോ അതിൽ കൂടുതലോ

61-64 വയസുവരെ: 7-9 മണിക്കൂർ

65 വയസിനു മുകളിലുള്ളവർ: 7-8 മണിക്കൂർ

രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താൻ ഉറക്കം സഹായിക്കും. ഇത് രോഗങ്ങൾക്കെതിരെ പോരാടാൻ ശരീരത്തെ സഹായിക്കും. ആവശ്യത്തിന് ഉറങ്ങുന്നത് ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താൻ സഹായിക്കും. വികാരങ്ങളെ നിയന്ത്രിക്കാനും സ്ട്രെസ് ഹോർമോണുകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇതിലൂടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. ആരോഗ്യകരമായ രക്തസമ്മർദം, കൊളസ്ട്രോളിന്റെ അളവ്, ഹൃദയധമനികളുടെ പ്രവർത്തനം എന്നിവ നിലനിർത്തുന്നതിൽ ഉറക്കത്തിന് പങ്കുണ്ട്. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം, പക്ഷാഘാതം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകൾക്കുള്ള സാധ്യത കുറയ്ക്കും.

കൃത്യമായ ഉറക്കം ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. നാഡീകോശങ്ങളുടെ ആശയവിനിമയം ഉള്‍പ്പെടെ തലച്ചോറിന്റെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഉറക്കം അത്യാവശ്യമാണ്. ഹൃദയം, ശ്വാസകോശം, രക്തചംക്രണ വ്യവസ്ഥ, കോശങ്ങളുടെ വളര്‍ച്ച എന്നിവയ്‌ക്കെല്ലാം ഉറക്കം കൂടിയേതീരൂ. ജോലിത്തിരക്കുകളും പഠനാവശ്യങ്ങളുമായി ഉറക്കത്തിന്‌റെ അളവ് പരിമിതപ്പെടുത്തുന്നവര്‍ മുതല്‍ എത്ര വിചാരിച്ചാലും ഉറക്കം ഫലപ്രദമായി കിട്ടാത്തവര്‍വരെ ഉറക്കമില്ലായ്മ ഗ്രൂപ്പില്‍ പെടുന്നുണ്ട്. ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം നിലനിര്‍ത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണത്തിനും വ്യായാമത്തിനുമൊപ്പം ആവശ്യത്തിനുള്ള ഉറക്കവും ഉണ്ടായിരിക്കണം. എന്നാല്‍ പലരും ഉറക്കത്തിന് പരിഗണന നല്‍കുന്നില്ലെന്നതാണ് വസ്തുത. നാഷണല്‍ സ്ലീപ് ഫൗണ്ടേഷന്‍ നിര്‍ദേശിക്കുന്നത് 18 മുതല്‍ 64 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് കുറഞ്ഞത് ഏഴ് മുതല്‍ ഒന്‍പത് മണിക്കൂര്‍വരെ ഉറക്കമാണ്. എന്നാല്‍ ഇപ്പോള്‍ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത് ആറ് മുതല്‍ ആറര മണിക്കൂര്‍വരെയുള്ള ഉറക്കസമയമാണ്. ഇതിനെ മെച്ചപ്പെട്ട ഉറക്കം എന്നു വിശേഷിപ്പിച്ചാലും വിരല്‍ചൂണ്ടുന്നത് ഉറക്കമില്ലായ്മയിലേക്കാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കുഞ്ഞുങ്ങളില്‍ പ്രായം അനുസരിച്ച് ഈ അളവ് കൂടും. സ്ഥിരമായി അഞ്ചോ അതില്‍ കുറവോ മണിക്കൂര്‍ ഉറങ്ങുന്നത് ഹൃദ്രോഗം, കാന്‍സര്‍, പ്രമേഹം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാമെന്ന് ലണ്ടനിലെ യൂണവേഴ്‌സിറ്റി കോളേജ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. നിരന്തരമായ ഉറക്കമില്ലായ്മ ഹൃദ്രോഗസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് അമേരിക്കയിലെ പെന്‍സില്‍വേനിയ സ്റ്റേറ്റ് സര്‍വകലാശാല നടത്തിയ പഠനത്തിലും കണ്ടെത്തിയിരുന്നു. രാത്രിയില്‍ ഉറക്കം കുറവുള്ളവരില്‍ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടുതലായിരിക്കും. ഇതാണ് ഹൃദ്രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. ഉറക്കമില്ലായ്മ കോര്‍ട്ടിസോള്‍, ഇന്‍സുലിന്‍ എന്നീ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നു. ഇതാകട്ടെ ചയാപചയത്തെ ബാധിച്ച് അണുബാധയിലേക്ക് നയിക്കും. അമിതവണ്ണം, പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും ഈ അസന്തുലിതാവസ്ഥ കാരണമാകുന്നുണ്ട്.ഒരാള്‍ ഉറങ്ങുമ്പോള്‍ അയാളുടെ ശരീരത്തോടൊപ്പം മനസും പൂര്‍ണമായി വിശ്രമിക്കുകയാണ്. എന്നാല്‍ ആവശ്യത്തിന് ഉറങ്ങാന്‍ സാധിക്കാതിരിക്കുമ്പോള്‍ അത് ശരീരത്തിന്റെയും മനസിന്‌റെയും ആരോഗ്യനിലയെ തകരാറിലാക്കുകയും ജീവിതനിലവാരത്തെ ബാധിക്കുകയും ചെയ്യും.

ഉറക്കക്കുറവ് ഒരു വ്യക്തിയുടെ തലച്ചോറിനെ ക്ഷീണിപ്പിക്കുകയും മന്ദതയിലാക്കുകയും ചെയ്യും. ഇത് ഓര്‍മശക്തിയെ ബാധിക്കാം. പെട്ടെന്ന് ദേഷ്യം വരുന്നതും ഉറക്കമില്ലായ്മയുടെ ഫലമാണ്. എല്ലാ ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങണമെന്ന് നിർദേശിക്കാനുള്ള കാരണങ്ങളും വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഉറക്കത്തിനിടെ ശാരീരികപ്രവർത്തനങ്ങൾ സ്വയം നവീകരിക്കപ്പെടുന്നു. രക്തസമ്മർദ്ദം, ഹൃദയമിടിപ്പ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് എന്നിവ നിയന്ത്രിക്കപ്പെടുന്നത് ഉറക്കത്തിനിടെയാണ്. ഈ പ്രവർത്തനങ്ങൾ തടസപ്പെടുന്നത് ഹൃദയാരോഗ്യത്തെ ബാധിക്കും. ഉറക്കം ആറ് മണിക്കൂറിൽ താഴെയായാൽ അത് ഹൃദയാരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെയെന്ന് നോക്കാം. സ്ഥിരമായി അനുഭവപ്പെടുന്ന ഉറക്കമില്ലായ്മ, ശരീരത്തിൽ സ്ട്രെസ് ഹോർമോണുകൾ കൂടുതലായി ഉൽപാദിപ്പിക്കാൻ ഇടയാക്കും. ഇത് രക്തക്കുഴലുകളെ പരിമിതപ്പെടുത്തുകയും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുകയും ചെയ്യും. ഒരു മനുഷ്യൻ ഉറങ്ങുന്ന സമയം ഹൃദയം കൂടുതൽ നന്നായിരിക്കും. കാരണം ഉറക്കത്തിനിടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുന്നു. കൂടാതെ ശ്വാസോച്ഛാസം സ്ഥിരത കൈവരിക്കുകയും ചെയ്യും. ഇത് ഹൃദയത്തിനും രക്തക്കുഴലുകൾക്കും വിശ്രമിക്കാനും സമ്മർദ്ദത്തെ മറികടക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments