banner

ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സോളാർ ലൈറ്റിൻ്റെ ബാറ്ററി നട്ടുച്ചയ്ക്ക് മോഷ്ടിച്ചു...!, പിന്നാലെ മോട്ടോർ സൈക്കിളിലെത്തി ആക്രി കടയിൽ ബാറ്ററി വിറ്റു, യുവാക്കൾ പോലീസ് പിടിയിൽ


സ്വന്തം ലേഖകൻ
പത്തനംതിട്ട : ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച സൗരോർജ്ജവിളക്ക് പ്രവർത്തിപ്പിക്കുന്ന  ബാറ്ററി പട്ടാപ്പകൽ മോഷ്ടിച്ച പ്രതികൾ പോലീസ് പിടിയിൽ.   വെച്ചിച്ചിറ കുമ്പിത്തോട്  കോളനിയിൽ പഞ്ചായത്ത് റോഡിൽ  സ്ഥാപിച്ചിരുന്ന സൗരോർജ വിളക്കിന്റെ  ബാറ്ററി ഇന്നലെ പകൽ ഒരു മണിയോടെയാണ് മോഷ്ടിക്കപ്പെട്ടത്. വെച്ചൂച്ചിറ കുമ്പിത്തോട് പൊരുവത്തിൽ വീട്ടിൽ  ലിബിൻ കെ ചാക്കോ(30),  കൂത്താട്ടുകുളം വെച്ചൂച്ചിറ കാവും മുഖത്ത് വീട്ടിൽ ആശിഷ് എന്ന് വിളിക്കുന്ന ജോർജ് മാത്യു(35)  എന്നിവരെയാണ് വെച്ചൂച്ചിറ പോലീസ്  അറസ്റ്റ് ചെയ്തത്. 

റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം സതീഷ് കെ പണിക്കരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ്  മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാക്കൾ കുടുങ്ങിയത്. ബാറ്ററി വെച്ചിരുന്ന ബോക്സ്  പോസ്റ്റിന്റെ ചുവട്ടിൽ    നശിപ്പിക്കപ്പെട്ട നിലയിൽ ഉപേക്ഷിച്ചിരുന്നു. ആകെ 10500 രൂപയുടെ നഷ്ടം കണക്കാക്കുന്നു. 

ബാറ്ററി മോഷ്ടിച്ചശേഷം ലിബിന്റെ ഉടമസ്ഥതയിലുള്ള മോട്ടോർസൈക്കിളിലാണ് പ്രതികൾ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ രണ്ടാംപ്രതി ആശിഷിനേയും പിന്നിലിരുത്തി  ലിബിൻ കൂത്താട്ടുകുളം ഭാഗത്തേക്ക് ബൈക്ക് ഓടിച്ചു പോകുന്നത് കണ്ടതായി,  മോഷണം നടന്ന സ്ഥലത്തിന് സമീപം ജോലി ചെയ്യുന്ന ഒരാൾ പോലീസിനോട്‌ പറഞ്ഞിരുന്നു.ആശിഷിന്റെ മടിയിൽ ബാറ്ററി ദൃക്‌സാക്ഷി കണ്ടിരുന്നു. ഇതാണ് അന്വേഷണത്തിൽ വഴിത്തിരിവായതും പ്രതികളെ അതിവേഗം കണ്ടെത്താൻ പോലീസിനെ സഹായിച്ചതും. 

ജില്ലാ പോലീസ് മേധാവി വി അജിത്ത് ഐപിഎസിന്റെ നിർദ്ദേശപ്രകാരം, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മോഷ്ടാക്കൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയ വെച്ചൂച്ചിറ പോലീസ്,  ഇടമൺ ഭാഗത്ത് മോട്ടോർസൈക്കിളിൽ ഇവർ സഞ്ചരിക്കുന്നതായി കണ്ടെത്തി. ഉടനടി അവിടെയെത്തി വാഹന പരിശോധനയിൽ ഏർപ്പെട്ട പോലീസിന് മുന്നിൽ മോഷ്ടാക്കൾ കുടുങ്ങുകയായിരുന്നു.  മന്ദമരുതി വെച്ചൂച്ചിറ റോഡിലൂടെ മന്ദമരുതി ഭാഗത്തുനിന്നും വെച്ചൂച്ചിറയിലേക്ക് അതിവേഗത്തിൽ ഓടിച്ചുവന്ന ബൈക്കിനെ തടഞ്ഞുനിർത്തിയാണ് പോലീസ് പ്രതികളെ പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിൽ  കുറ്റം സമ്മതിച്ച പ്രതികളെ  അറസ്റ്റ് ചെയ്തു
 സ്റ്റേഷനിൽ എത്തിച്ചു പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

സുഹൃത്തായ ലിബിന്റെ വീട്ടിൽ ഇന്നലെ പതിനൊന്നരയോടെ ആശിഷ് എത്തി.  മോഷണം പ്ലാൻ ചെയ്ത ശേഷം,  ഇരുവരും ബൈക്കിൽ കയറി കുമ്പിത്തോട് പഞ്ചായത്ത് റോഡിൽ സ്ഥാപിച്ചിരുന്ന സോളാർ ലൈറ്റിന്റെ പോസ്റ്റിലെ ബോക്സ് പൊളിച്ച് ബാറ്ററി മോഷ്ടിക്കുകയായിരുന്നു. ബോക്സ് അവിടെ തന്നെ ഉപേക്ഷിക്കുകയും ചെയ്തു. മോട്ടോർ സൈക്കിളിൽ രക്ഷപ്പെട്ട മോഷ്ടാക്കൾ, റാന്നി ചേത്തോങ്കരയിലെ തമിഴ്നാട് സ്വദേശിയുടെ ആക്രി കടയിൽ ബാറ്ററി വിറ്റു. കിട്ടിയ 2200 രൂപയുമായി റാന്നിയിൽ എത്തി മദ്യപിച്ച ശേഷം ബാക്കി വന്ന തുക ഇരുവരും വീതിച്ചെടുത്തു. പ്രതികളുടെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ്  നടത്തിയ തെളിവെടുപ്പിൽ ബാറ്ററി കണ്ടെടുത്തു. തുടർനടപടികൾക്ക് ശേഷം  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 
വെച്ചൂച്ചിറ പോലീസ് ഇൻസ്പെക്ടർ  എം ആർ സുരേഷിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ എസ് ഐ സായിസേനൻ, എ എസ് ഐ അൻസാരി, എസ് സി പി ഓമാരായ  ശ്യാം മോഹൻ,  പി കെ ലാൽ , സി പി ഓ അർജുൻ എന്നിവർ പങ്കെടുത്തു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments