banner

മുണ്ടക്കൈയിൽ വൈകീട്ട് അഞ്ചിന് ശേഷം ഇരുട്ടാകും...!, ചെയ്യാവുന്നതെല്ലാം അതിന് മുൻപ് ചെയ്യണമെന്ന് ടി.സിദ്ദിഖ്


സ്വന്തം ലേഖകൻ
വയനാട് മുണ്ടക്കൈ ഭാ​ഗത്ത് പരുക്കേറ്റതും ​ഗുരുതരമായ സാഹചര്യത്തിലുമുള്ള നിരവധി ആളുകളുണ്ടെന്നും, അവരെ അടിയന്തിരമായി രക്ഷപ്പെടുത്തേണ്ടതുണ്ടെന്നും കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ് അറിയിച്ചു. ജീവനോടു കൂടി അവരെ രക്ഷിക്കുന്നതിനായി പെട്ടെന്ന് തന്നെ സൈന്യത്തിൻ്റെ ഓപ്പറേഷനുകൾ നടത്തേണ്ടതുണ്ട്., അടിയന്തരമായി സൈന്യ ഈ പ്രദേശങ്ങളിലേക്ക് എത്തണമെന്നും ടി. സിദ്ദിഖ് പറഞ്ഞു. രണ്ട് പാലങ്ങൾ പൊളിഞ്ഞതോടെ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്, താത്ക്കാലിക മിലിട്ടറി പാലങ്ങൾ നി‍ർമ്മിച്ചാൽ മാത്രമേ ആളുകൾക്കും വാഹനങ്ങൾക്കും എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. ബാം​ഗ്ലൂരിൽ നിന്നും ഇതിനായി അടിയന്തര യൂണിറ്റ് എത്തണം. വൈകുന്നേരം അഞ്ച് മണിയാകുമ്പോൾ തന്നെ മുണ്ടക്കൈയിൽ ഇരുട്ടാകുമെന്നും, അതിന് മുൻപ് തന്നെ ചെയ്യാവുന്നതെല്ലാം ചെയ്യണമെന്നും ടി. സിദ്ദിഖ് പറഞ്ഞു.

ചൂരല്‍മലയിലെ ഉരുൾപൊട്ടലിൽ 84 മരണം ഇതുവരെ സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ മൂന്ന് തവണയാണ് ചൂരൽമലയിൽ ഉരുൾപൊട്ടലുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആദ്യ ഉരുൾപൊട്ടൽ. 4.10 ഓടെ വീണ്ടും അതിശക്തമായ ഉരുള്‍പൊട്ടലുണ്ടായി. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍പൊട്ടിയത്. നിലവിൽ 39 പേർ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്.

ഡി.എസ്.സി.സിയില്‍ നിന്ന് രണ്ട് ഗ്രൂപ്പുകളായി 200 സൈനികര്‍ രക്ഷ ദൗത്യത്തിനും ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘവും രക്ഷാപ്രവര്‍ത്തനത്തിനായി വയനാട്ടിലേക്ക് പുറപ്പെട്ടു. ഏഴിമലയില്‍ നിന്ന് നാവിക സേനയുടെ 30 അംഗ റിവര്‍ ക്രോസിംഗ് സംഘമാണ് എത്തുക. തിരുവനന്തപുരം, എറണാകുളം, എന്നിവിടങ്ങളില്‍ നിന്നുള്ള 30 പേര്‍ അടങ്ങിയ ഫയര്‍ഫോഴ്‌സ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ വയനാട്ടിലെ ദുരന്തമുഖത്തേക്ക് തിരിച്ചു. ഒപ്പം കണ്ണൂര്‍ മിലിട്ടറി ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സംഘവും പുറപ്പെട്ടിട്ടുണ്ട്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments