banner

ആദ്യം പിടിയിലായത് ഇഗ്നിസ് കാറിൽ എംഡിഎംഎയുമായി എത്തിയ യുവാവ്...!, ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് ന്യൂജനറേഷൻ മയക്കുമരുന്നുമായി നാല് പേർ പിടിയിൽ, പിടിയിലായത് കൊല്ലം സ്വദേശിയായ യുവതി ഉൾപ്പെടെ


സ്വന്തം ലേഖകൻ
കൊച്ചി : ആലുവയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. ആലുവയിലെ ഫൈവ് സ്റ്റാർ ബാർ ഹോട്ടലിൽ നിന്നും ന്യൂജനറേഷൻ മയക്കുമരുന്നുമായി നാല് പേർ പിടിയിലായത് വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി പിടിയിലായ യുവാവിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ. ആലുവ അത്താണിയിൽ പ്രവർത്തിക്കുന്ന ഫൈവ് സ്റ്റാർ ബാർ ഹോട്ടലിൽ എക്സൈസ് നടത്തിയ റെയ്‌ഡിലാണ് കഴിഞ്ഞ ദിവസം എംഡിഎംഎ ടാബ്‌ലറ്റ്, കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയുമായി ഒരു യുവതിയുൾപ്പടെ  നാല് പേരെ എക്സൈസ് അസ്റ്റ് ചെയ്തത്.

കലൂർ സ്വദേശി ജീന ദേവ്, പള്ളുരുത്തി സ്വദേശി അരുൺ സി കിഷോർ, കൊല്ലം സ്വദേശിനി സൂചിമോൾ എന്നിവരാണ് മയക്കുമരുന്നുമായി പിടിയിലായത്. എക്സൈസ് വാഹന പരിശോധനയിൽ ഒരു യുവാവ് മയക്കുമരുന്നുമായി പിടിയിലായതോടെയാണ് ഫൈവ് സ്റ്റാർ ഹോട്ടലിൽ കഴിയുകയായിരുന്ന മറ്റ് നാല് പേരെയും എക്സൈസ് പൊക്കിയത്. വാഹന പരിശോധനയ്ക്കിടെ  പള്ളുരുത്തി സ്വദേശി മുഹമ്മദ് ഹയാസിന്‍റെ മാരുതി ഇഗ്നീസ് കാറിൽ  നിന്നും 2.1 05 ഗ്രാം വരുന്ന എംഡിഎംഎ ടാബ്‌ലറ്റുകൾ എക്സൈസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം ഹോട്ടലിൽ എത്തിയത്.

പ്രതികൾ താമസിക്കുന്ന ഹോട്ടൽ മുറിയിൽ എക്സൈസ് സംഘം മിന്നൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ   ഇവരിൽ നിന്ന് കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ കസ്റ്റഡിയിലെടുത്തു. ഇതോടെ പ്രതികളെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും മയക്കുമരുന്ന് ലഭിച്ചത് എവിടെ നിന്നാണെന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് അറിയിച്ചു. പരിശോധനയിൽ  എറണാകുളം എക്സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്പെക്ടർ പ്രമോദ്,  പ്രിവന്‍റീവ് ഓഫീസർ ജിനീഷ് കുമാർ,  ബസന്തകുമാർ, മനോജ്, അഭിജിത്ത് മോഹൻ, വനിതാ ഓഫീസർമാരായ സരിത റാണി, നിഷ എന്നിവർ പങ്കെടുത്തു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments