banner

‘കസേര സംരക്ഷണ ബജറ്റ്’...!, മുതലാളിമാരെ സന്തോഷിപ്പിക്കുന്ന ബജറ്റില്‍ സാധാരണക്കാര്‍ക്കായി യാതൊന്നുമില്ല, ബജറ്റിലെ ആശയങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍നിന്നും മുന്‍ ബജറ്റുകളില്‍നിന്നും കോപ്പിയടിച്ചത്, പരിഹസിച്ച് രാഹുല്‍ഗാന്ധി

Published from Blogger Prime Android App
സ്വന്തം ലേഖകൻ
ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചത് കസേര സംരക്ഷിക്കാനുള്ള ബജറ്റാണെന്ന പരിഹാസവുമായ രാഹുല്‍ ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്റെ നിലനില്‍പ്പ് സംരക്ഷിക്കാനാണ് ശ്രമം. മറ്റു സംസ്ഥാനങ്ങളെ അവഗണിച്ചുകൊണ്ട് സഖ്യകക്ഷികളെ പ്രീണിപ്പിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു. ബിഹാറിനും ആന്ധ്രാ പ്രദേശിനും വമ്പന്‍ പദ്ധതികള്‍ വാരികോരി അനുവദിച്ച ധനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമര്‍ശനം.

മുതലാളിമാരെ സന്തോഷിപ്പിക്കുന്ന ബജറ്റില്‍ സാധാരണക്കാര്‍ക്കായി യാതൊന്നുമില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. ബജറ്റിലെ ചില ആശയങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍നിന്നും മുന്‍ ബജറ്റുകളില്‍നിന്നും കോപ്പിയടിച്ചിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ബജറ്റില്‍ പ്രഖ്യാപിച്ച യുവക്കാള്‍ക്കുള്ള അപ്രന്റീസ്ഷിപ്പ് പ്രോഗ്രാം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ്.

Post a Comment

0 Comments