banner

ആമയിഴഞ്ചാൻ തോട് ശുചീകരണത്തിലെ തിരുത്താനാകാത്ത വീഴ്ച...!, ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്ത് മേയര്‍ ആര്യാ രാജേന്ദ്രൻ, നടപടി ആരോഗ്യ വിഭാഗത്തിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
ആമയിഴഞ്ചാൻ തോട് ശുചീകരണത്തിൽ വീഴ്ചവരുത്തിയെന്ന് നടത്തിയെന്ന് കണ്ടെത്തിയ തിരുവനന്തപുരം കോര്‍പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻ്റ് ചെയ്ത് മേയര്‍ ആര്യാ രാജേന്ദ്രൻ. കരാർ തൊഴിലാളിയായ ജോയി മുങ്ങിമരിക്കാനിടയായ തോടിന്‍റെ തമ്പാനൂർ ഭാഗത്തിൻ്റെ ചുമതലയുളള സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെക്ടർ കെ.ഗണേഷിനെതിരെയാണ് നടപടി. വകുപ്പുതല അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. തോടിൻ്റെ ശുചീകരണം പാളിയതിൽ റെയിൽവെയും കോർപറേഷനും പരസ്പരം കുറ്റപ്പെടുത്തുമ്പോഴാണ് കോർപറേഷന്‍റെ വീഴ്ചയിൽ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടായിരിക്കുന്നത്.

ആമയിഴഞ്ചാൻ തോട് ശുചിയാക്കാനിറങ്ങി കാണാതായ ജോയിയുടെ മൃതദേഹമാണ് പിന്നീട് കിട്ടിയത്. ഈ ദാരുണ സംഭവത്തോടെയാണ് വിഷയം വൻ വിവാദമായി വളരുകയും ഈ ഭാഗത്തെ ശുചീകരണത്തിലെ അനാസ്ഥയുടെ പേരിൽ മേയറും റെയിൽവെയും കൊമ്പുകോർക്കുകയും ചെയ്തത്.

ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന പാളയം, തമ്പാനൂർ, രാജാജി നഗർ ഭാഗങ്ങളുടെ ചുമതല സെക്രട്ടറിയേറ്റ് സര്‍ക്കിൾ ഹെല്‍ത്ത് ഇന്‍സ്പെകടർ കെ ഗണേഷിനാണ്. ഇവിടങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങൾ തോട്ടിലേക്ക് മാലിന്യം തള്ളുന്നത് കണ്ടെത്തിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല. കോർപറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ അന്വേഷണത്തിൽ ഇക്കാര്യത്തിൽ ഭാഗത്ത് ഗുരുതര വീഴ്ച വന്നതായി കണ്ടെത്തി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

Post a Comment

0 Comments