banner

നീറ്റ് പുനഃപരീക്ഷ ഹർജ്ജി...!, സുപ്രീം കോടതിയില്‍ ഇന്ന് കേന്ദ്രത്തിന്റെ വാദം നടക്കും, പ്രത്യേക സമിതിയുടെ റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ പരിഗണനയിൽ


സ്വന്തം ലേഖകൻ
ഡൽഹി : രണ്ട് നീറ്റ് ഹർജികളില്‍ സുപ്രീം കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളില്‍ ഇന്ന് കേന്ദ്രത്തിന്റെ വാദമാണ് നടക്കുക. ഇന്നലെ ഹർജിക്കാരുടെ വാദം പൂർത്തിയാക്കിയിരുന്നു.

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ കൂടുതല്‍ സ്ഥലങ്ങളില്‍ ചോർന്നതിന് തെളിവില്ല എന്ന നിലപാടില്‍ കോടതി ഉറച്ചു നില്‍ക്കുകയാണ്. പല പരീക്ഷ കേന്ദ്രങ്ങളിലും പിഴവുകള്‍ ഉണ്ടായി എന്ന ഹർജിക്കാരുടെ വാദം സമ്മതിക്കാം.

എന്നാല്‍ പിഴവുകളും ചോദ്യപേപ്പർ ചോർച്ചയും രണ്ടായാണ് പരിഗണിക്കുന്നതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എട്ടു കേന്ദ്രങ്ങളില്‍ ചോദ്യപേപ്പർ സെറ്റ് മാറി നല്‍കി എന്ന് എൻടിഎ കോടതിയില്‍ സമ്മതിച്ചു.

ഫിസിക്സില്‍ ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങള്‍ക്ക് മാർക്ക് നല്‍കിയത് പുനഃപരിശോധിക്കാൻ സുപ്രീംകോടതി സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഇന്ന് റിപ്പോർട്ട് നല്‍കും.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments