സ്വന്തം ലേഖകൻ
കൊച്ചി : മൂവാറ്റുപുഴ നിര്‍മല കോളേജില്‍ പ്രാര്‍ത്ഥനാ മുറിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഖേദപ്രകടനം നടത്തി മഹല്ല് കമ്മിറ്റി. മൂവാറ്റുപുഴയിലെ രണ്ട് മഹല്ല് കമ്മിറ്റി പ്രതിനിധികള്‍ കോളേജ് മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി ശേഷമാണ് ഖേദം പ്രകടിപ്പിച്ചത്.കോളേജില്‍ ഉണ്ടായത് അനിഷ്ടകരമായ സംഭവങ്ങളാണെന്ന് മഹല്ല് കമ്മിറ്റ് പ്രതിനിധി പി എസ് ലത്തീഫ് പറഞ്ഞു. പ്രാര്‍ത്ഥനയ്ക്കും ആചാരങ്ങള്‍ക്കും നിര്‍ദ്ദിഷ്ട രീതികള്‍ ഇസ്ലാം നിര്‍ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് തെറ്റായ ചെറിയ ലാഞ്ചനയെങ്കിലും ഉണ്ടായാല്‍ അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ നിര്‍മ്മല കോളേജിലെ വിശ്രമ മുറിയില്‍ നിസ്‌കരിക്കാന്‍ അനുവദിക്കാത്തതിന് പ്രിന്‍സിപ്പലിനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവച്ചതില്‍ പ്രതിഷേധിച്ച് സിറോമലബാര്‍ സഭയും ക്രൈസ്തവ സംഘടനകളും രംഗത്തെത്തിയിരുന്നു.
നിസ്‌കാര മുറി അനുവദിക്കണമെന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പ്രിന്‍സിപ്പാല്‍ ഫാ. ജസ്റ്റിന്‍ കെ കുര്യാക്കോസ് പ്രതികരിച്ചു. കോളേജിന്റെ 72 വര്‍ഷത്തെ ചരിത്രത്തില്‍ ഇത്തരമൊരു ആവശ്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. അതേസമയം നിസ്‌കാരം നടത്താന്‍ മുറി അനുവദിക്കണമെന്ന ഒരുവിഭാഗം വിദ്യാര്‍ഥികളുടെ ആവശ്യം അനുവദിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി മൂവാറ്റുപുഴ നിര്‍മല കോളജ് മാനേജ്‌മെന്റ് അറിയിച്ചു. ഈ വിഷയത്തില്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ അത് അവസാനിപ്പിക്കണമെന്നും മാനേജ്‌മെന്റ് അറിയിച്ചു. കോളജ് അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
‘ജൂലൈ 26 ന് ഒരു വിഭാഗം വിദ്യാര്‍ഥിനികള്‍ നിസ്‌കാരം നടത്തുവാന്‍ മുറി അനുവദിക്കണമെന്ന ആവശ്യവുമായി പ്രിന്‍സിപ്പളിനെ സമീപിച്ച് അപേക്ഷ സമര്‍പ്പിച്ചു. കോളജ് അധികൃതര്‍ ഇതു പരിശോധിക്കുകയും ഇക്കാലമത്രയും പുലര്‍ത്തിവരുന്ന അതേനയം തുടരാനും, നിസ്‌കാരത്തിനുള്ള ആവശ്യം ഒരുതരത്തിലും അനുവദിക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്തുവെന്നും കുറിപ്പില്‍ പറയുന്നു. ഈ വിഷയത്തിന്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ അത് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
വാര്‍ത്താകുറിപ്പിന്റെ പൂര്‍ണരൂപം
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് 71 വര്‍ഷമായി മികച്ച അക്കാദമിക നിലവാര വും പാരമ്പര്യവും പുലര്‍ത്തുന്ന മധ്യകേരളത്തിലെ സ്വയംഭരണ പദവിയുള്ള സ്ഥാപനമാണ് മൂവാറ്റുപുഴ നിര്‍മല കോളജ്. മൂവായിരത്തില്‍പരം വിദ്യാര്‍ഥികള്‍ പഠിക്കുന്ന നിര്‍മല കോളജ് ഉയര്‍ന്ന മതേതരമൂല്യവും സാഹോദര്യവും സഹിഷ്ണുതയും ഉറപ്പുവരുത്താന്‍ എന്നും ശ്രദ്ധപുലര്‍ത്തുന്ന സ്ഥാപനമാണ്.
കഴിഞ്ഞ ജൂലൈ 26 വെള്ളിയാഴ്ച ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ നിസ്‌കാരം നടത്തുവാന്‍ ഒരു മുറി അനുവദിക്കണം എന്ന ആവശ്യവുമായി പ്രിന്‍സിപ്പാളിനെ സമീപിച്ച് അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. കോളേജ് ഇതു പരിശോധിക്കുകയും ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു നല്കിയിരിക്കുന്ന ന്യുനപക്ഷ സ്ഥാപനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് കോളേജ് ഇക്കാലമത്രയും പുലര്‍ത്തിവരുന്ന അതേ നയം തന്നെ തുടരുവാനും, നിസ്‌കാരത്തിനുള്ള പ്രസ്തുത ആവശ്യം ഒരു തരത്തിലും അനുവദിക്കേണ്ടതില്ല എന്ന തീരുമാനം കൈക്കൊള്ളുകയുമാണ് ചെയ്തി ട്ടുള്ളത്. ഈ സാഹചര്യത്തില്‍ പെതുസമൂഹത്തില്‍ നിന്നും സാമുദായിക രാഷ്ട്രീയ സംഘടനകളില്‍ നിന്നും പ്രത്യേകിച്ച് കത്തോലിക്ക കോണ്‍ഗ്രസ്, പൂര്‍വ്വവിദ്യാര്‍ഥി സംഘടന, അധ്യാപക-രക്ഷകര്‍ത്ത സമിതി, വൈദീക അല്മായ പ്രതിനിധികള്‍, മറ്റ് മതനേതാക്കള്‍ തുടങ്ങിയവര്‍ നല്‍കിയ പിന്തുണ നന്ദിയോടെ ഓര്‍ക്കുന്നു. പ്രസ്തുത വിഷയത്തിന്‍ മേല്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ അത് അവസാ നിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments