banner

ആറ്റിൽ കുളിക്കുന്നതിനിടെ കൊച്ചുമകൻ മുങ്ങിത്താഴ്ന്നു...!, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കോട്ടയം : ഈരാറ്റുപേട്ടയിൽ ആറ്റിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന കൊച്ചുമകനെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങിമരിച്ചു. വടക്കേതാഴത്ത് സലീം (62) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം സംഭവിച്ചത്. സ്കൂൾ വിട്ട് വീട്ടിലെത്തിയ ശേഷം മുത്തച്ഛനോടൊപ്പം അരയത്തിനാൽ കോളനിക്ക് സമീപം മീനച്ചിലാറ്റിലെ കടവിൽ കുളിക്കാൻ പോയതായിരുന്നു നാലാം ക്ലാസുകാരൻ സുൽത്താൻ.

കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന സുൽത്താനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സലീം മുങ്ങിത്താഴുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും കരയ്ക്ക് എത്തിച്ചെങ്കിലും സലീം മരിച്ചു.

Post a Comment

0 Comments