സ്വന്തം ലേഖകൻ
വടകര ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഷാഫി പറമ്പിലിനെതിരെ വ്യാജ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച കേസിൽ ഇതുവരെയുള്ള അന്വേഷണത്തിൻ്റെ കേസിൽ കേസ് ഡയറി ഹാജരാക്കാൻ പോലീസിന് ഹൈക്കോടതിയുടെ നിര്‍ദേശം. ഓഗസ്റ്റ് 12ന് മുന്‍പ് കേസ് ഡയറി ഹാജരാക്കാനാണ് ഉത്തരവ്. വടകര പോലീസ് ഇന്‍സ്‌പെക്ടര്‍ക്കാണ് കോടതി നിർദേശം നൽകിയത്. സ്ക്രീൻ ഷോട്ട് വിവാദത്തിൽ താനാണ് ഇരയായത് എന്ന് കാണിച്ച് മുസ്ലിം ലീഗ് പ്രവർത്തകൻ പി.കെ.മുഹമ്മദ് ഖാസിമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
ഇക്കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ തലേദിവസം വൈകിട്ടാണ് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ വിവാദ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയെ വർഗീയ വാദിയായി ചിത്രീകരിക്കുന്ന തരത്തിൽ ഖാസിമിൻ്റെ പേരിലുള്ള വാട്ട്സാപ്പ് പോസ്റ്റിൻ്റെ സ്‌ക്രീന്‍ഷോട്ട് ‘അമ്പാടിമുക്ക് സഖാക്കൾ, കണ്ണൂർ’ എന്ന സിപിഎം പേജിലൂടെയാണ് ഷെയര്‍ ചെയ്തത്. അപ്‌ലോഡ് ചെയ്ത് പതിനഞ്ച് മിനിട്ടുകൾക്കകം പ്രസ്തുത പോസ്റ്റ് പേജിൽ നിന്ന് നീക്കം ചെയ്തെങ്കിലും അപ്പോഴേക്കും അതിൻ്റെ സ്ക്രീൻ ഷോട്ട് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. ഇതായിരുന്നു കേസിനാധാരമായ സംഭവം.
തൻ്റെ പേരിൽ പ്രചരിച്ച സ്ക്രീൻ ഷോട്ടിനെപറ്റി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പോസ്റ്റ് പുറത്തുവന്ന ദിവസം തന്നെ ഖാസിം വടകര പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതി അന്വേഷിക്കുന്നതിനു പകരം പരാതിക്കാരനെ പ്രതിചേർത്ത് കേസെടുക്കുകയാണ് പോലീസ് ചെയ്തത്. ഖാസിമിനെ ചോദ്യം ചെയ്ത് ഫോൺ പരിശോധിച്ചെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായില്ല. ഖാസിമിന്‍റേതല്ല പോസ്റ്റ് എന്ന തിരിച്ചറിഞ്ഞ പോലീസ് ആരാണ് അതിന് പിന്നിലെന്ന അന്വേഷണത്തിലേക്ക് പോയില്ല.
ഇത് ചൂണ്ടിക്കാട്ടി പി.കെ.മുഹമ്മദ് ഖാസിം മലപ്പുറം എസ്പിക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടികൾ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് പോലിസ് മേധാവിക്കും പരാതി നല്‍കി. എന്നിട്ടും ഫലം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന് ആധാരമായ ഗൂഢാലോചന, സ്ക്രീൻ ഷോട്ടിൻ്റെ ഉറവിടം എന്നിവ കണ്ടെത്തണം എന്നാവശ്യപ്പെട്ട് ആയിരുന്നു പരാതി.
വ്യാജമായി സൃഷ്ടിച്ച സ്ക്രീൻ ഷോട്ട് ഉപയോഗിച്ച് തൻ്റെ എതിർ സ്ഥാനാർത്ഥി കെ.കെ.ശൈലജ ഉന്നയിച്ച കാഫിർ പ്രയോഗം തരംതാഴ്ന്നതാണെന്ന് ചൂണ്ടിക്കാട്ടി വടകര എംപി ഷാഫി പറമ്പിലും നേരത്തേ രംഗത്ത് എത്തിയിരുന്നു. ഇതുപയോഗിച്ച് തന്നെ വർഗീയവാദിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാകില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. തുടര്‍ന്ന് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പിന്നീട് നിയമസഭയിലടക്കം വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 Comments