banner

നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരി...!, ഭർതൃവീട്ടിൽക്കയറി യുവതിയെ എയര്‍ഗണുമായെത്തി വെടിവെച്ചത് മുഖം മൂടി ധരിച്ച് കാറിലെത്തിയ സ്ത്രീ, ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ അടുത്തെത്തി മൊഴി എടുത്ത് പോലീസ്, ഷിനിയെ വെടിവെച്ചിടാൻ പദ്ധതിയിട്ടത് മാഫിയ സംഘമോ?

Published from Blogger Prime Android App
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ചെമ്പകശേരിയിലെ എയര്‍ഗണ്‍ വെടിവയ്പ്പില്‍ വ്യക്തി വൈരാഗ്യമെന്ന് സൂചന. ചെമ്പകശ്ശേരിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കുന്ന ഷിനിയെ കുറിച്ച് നാട്ടുകാര്‍ക്കെല്ലാം നല്ല അഭിപ്രായമാണ്. അയല്‍ക്കാരുള്‍പ്പെടെ എല്ലാവരുമായി സൗമ്യതയോടെ പ്രതികരിക്കുന്ന പ്രകൃതമാണ് ഷിനിയുടേത്. എന്‍ എച്ച് ആര്‍എമ്മില്‍ വളരെ കാലമായി ജോലിയുണ്ട് ഷിനിയ്ക്ക്. അവിടേയും എല്ലാവര്‍ക്കും പ്രിയങ്കരി. എന്നിട്ടും വെടിവച്ച് ഷിനിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നത് ഞെട്ടലോടെയാണ് അറിയാവുന്നവരെല്ലാം ഉള്‍ക്കൊള്ളുന്നത്. തൃശൂരാണ് ഷിനിയുടെ വീട്. വിവാഹത്തിലൂടെയാണ് ചെമ്പകശ്ശേരിയില്‍ മരുമകളായെത്തിയത്. സാമ്പത്തികമായി നല്ല കരുത്തുള്ള കുടുംബമാണ് ഷിനിയുടേത്. ഈ സാഹചര്യത്തില്‍ തൃശൂരിലെ പ്രശ്‌നങ്ങള്‍ എന്തെങ്കിലും വെടിവയ്പ്പിന് ആധാരമായിട്ടുണ്ടോ എന്ന സംശയം പോലീസിനുണ്ട്.

ഷിനിയെ വെടിവച്ചത് യുവതിയാണ്. കാറില്‍ ആറ്റിങ്ങള്‍ ഭാഗത്തേക്കാണ് ഇവര്‍ പോയത്. കാറിന്റെ നമ്പര്‍ വ്യാജമായിരുന്നു. അതുകൊണ്ട് തന്നെ പ്രതിയെ പിടികൂടുക പ്രയാസകരവുമാണ്. അതിനിടെ ശസ്ത്രക്രിയ കഴിഞ്ഞ ഷിനിയുടെ അടുത്തെത്തി പോലീസ് മൊഴി എടുത്തു. കിംസ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ഷിനി ഞെട്ടലോടെയാണ് മൊഴി നല്‍കിയത്. കാണാനെത്തിയവരോടും ആശങ്കയോടെയാണ് പ്രതികരിക്കുന്നത്. എന്നാല്‍ പോലീസിന് ലഭിച്ച മൊഴിയില്‍ അക്രമിയെ കുറിച്ചുള്ള സൂചനകളുണ്ടെന്നാണ് ലഭ്യമായ വിവരം. ഇതനുസരിച്ച് വെടിവയ്ക്കാനെത്തിയ യുവതിയെ ഏതാണ്ട് പോലീസ് തിരിച്ചറിഞ്ഞു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്താതെ വിവരങ്ങളൊന്നും പോലീസ് പുറത്തു വിടില്ല.

മൊഴിയില്‍ നിന്ന് പ്രതിയെ കുറിച്ചുളള സൂചന പൊലീസിന് ലഭിച്ചെന്നാണ് വിവരം. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും വിവരമുണ്ട്. അക്രമിയായ സ്ത്രീയെത്തിയത് വ്യാജ നമ്പര്‍ പ്ലേറ്റ് ഉള്ള കാറിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സിസിടിവി കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ ആക്രമണത്തിന് ശേഷം പ്രതി ചാക്ക ഭാഗത്തേക്ക് രക്ഷപെട്ടതായാണ് വിവരം. കാറ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് യുവതിക്ക് നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് ആക്രമണമുണ്ടായത്.

മൂന്ന് തവണയാണ് അക്രമി ഷിനിക്ക് നേരെ വെടിയുതിര്‍ത്തത്. മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലെന്ന് ഷിനി പൊലീസിനോട് പറഞ്ഞിരുന്നു. ആമസോണില്‍ നിന്നുള്ള കൊറിയര്‍ നല്‍കാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് സ്ത്രീ എത്തിയത്. ഷിനിയുടെ ഭാര്യാ പിതാവ് കൊറിയര്‍ വാങ്ങാന്‍ ശ്രമിച്ചെങ്കിലും അക്രമി പാര്‍സല്‍ നല്‍കിയിരുന്നില്ല. എന്നാല്‍ ഷിനി വന്നയുടന്‍ കൈയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വെടുയുതിര്‍ത്ത ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. എന്‍ആര്‍എച്ച്എം ജീവനക്കാരിയാണ് ഷിനി.

വെടിയേറ്റ് നിമിഷകള്‍ക്കകം തന്നെ ഷിനിയെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. ‘അവര്‍ എന്നെ ആക്രമിച്ചത് എന്തിനാണ് എനിക്ക് ശത്രുക്കളാരും ഇല്ലല്ലോ’യെന്ന് ഷിനി പറഞ്ഞിരുന്നതായാണ് വിവരം. ഷിനിയുടെ കൈപ്പത്തിക്കാണ് വെടിയേറ്റത്. ഉളളിലേക്ക് തുളച്ചുകയറിയ പെല്ലറ്റ് നീക്കംചെയ്യാന്‍ ശസ്ത്രക്രിയ വേണ്ടിവന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments