banner

കാഞ്ഞാവെളിയിൽ ലഹരി സംഘങ്ങൾ പെരുകുന്നു...!, കാഞ്ഞിരംകുഴി മുതൽ പ്രാക്കുളം വരെയുള്ള പ്രദേശം കേന്ദ്രീകരിച്ച് സമീപപ്രദേശങ്ങളിൽ നിന്ന് ആളുകളെത്തുന്നു, ലഹരി കൂട്ടുകെട്ടിൽ രക്ഷിതാക്കൾ ജാഗരൂഗരാകണമെന്ന് പൊതുപ്രവർത്തകർ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
കാഞ്ഞാവെളിയിൽ ലഹരി സംഘങ്ങൾ പെരുകുന്നതായി പരാതിയുന്നയിച്ച് നാട്ടുകാർ. സമീപ പ്രദേശങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന സംഘം കാഞ്ഞാവെളി കേന്ദ്രീകരിച്ച് രാസ ലഹരിയുൾപ്പെടെ വിപണനം നടത്തുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതായി പൊതുപ്രവർത്തകർ പറയുന്നു. ഈ വർഷമാദ്യം കാഞ്ഞാവെളി ജംങ്ഷനിൽ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പോലീസ് പെട്രോളിംഗ് ശക്തമാക്കിയിരുന്നെങ്കിലും ഇലക്ഷന് ശേഷം കാര്യമായ നിരീക്ഷണങ്ങൾ മേഖലയിൽ ഇല്ലെന്ന് പൊതുപ്രവർത്തകർ പരാതിപ്പെടുന്നുണ്ട്. 

പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇത്തരം ലഹരി സംഘങ്ങളുടെ വലയിൽപ്പെടുന്നത് ഗൗരവകരമായി കാണുന്നുവെന്നും സമീപ പ്രദേശങ്ങളിൽ നിന്നുൾപ്പെടെ എത്തുന്നവരെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പോലീസിന് കൈമാറുമെന്നും പ്രദേശവാസികളും സംസ്കാരിക മേഖലയിലെ പ്രവർത്തകരും പറയുന്നു. സംഭവത്തിൽ അഞ്ചാലുംമൂട് പോലീസ് പ്രദേശം കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും ആവശ്യമെങ്കിൽ ഇടവിട്ട് പെട്രോളിംഗ് നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.

കാഞ്ഞിരംകുഴി മുതൽ പ്രാക്കുളം വരെയുള്ള പ്രദേശം കേന്ദ്രീകരിച്ച് പനയം ഭാഗത്ത് നിന്നും മറ്റും നേരത്തെ ലഹരി കേസുകളിൽപ്പെട്ടിട്ടുള്ള യുവാക്കൾ സംഘം ചേർന്ന് ലഹരിയും മറ്റും വിപണനം നടത്തി വരുന്നതായാണ് നാട്ടുകാർ പൊതുപ്രവർത്തകർക്ക് നൽകിയ രഹസ്യവിവരം. നിജസ്ഥിതി അന്വേഷിച്ചപ്പോൾ പല പ്രദേശങ്ങളിലായി സംഘം ചേരൽ പതിവുള്ളതായും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അത്തരം സന്ദർഭങ്ങളിൽ രാഷ്ട്രീയ ജാതി മത ഭേദമന്യേ ഒരു ഇളവും നൽകാതെ പോലീസിൽ വിവരം അറിയിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ലഹരിക്കെതിരെ ജനം ഒറ്റക്കെട്ടാണെന്നും മുഖം നോക്കാതെ നിയമനടപടികൾ സ്വീകരിക്കുമെന്നും യുവതയെ നശിപ്പിക്കുന്ന ലഹരി കൂട്ടുകെട്ടിൽ രക്ഷിതാക്കൾ ജാഗരൂഗരാകണമെന്ന് അവർ അഭ്യർത്ഥിച്ചു.

Post a Comment

0 Comments