banner

എയിംസ്...അതിന് കേരളം കൃത്യമായി സ്ഥലം തരട്ടെ!, കേരളത്തിൽ യുവാക്കളും സ്ത്രീകളും ഫിഷറീസിൽ ഇല്ലേയെന്നും പിന്നെ എങ്ങനെ അവഗണനയാകുമെന്നും ചോദ്യം, കേന്ദ്ര ബഡ്ജറ്റിനെതിരായ വിമർശനങ്ങളെ തള്ളി സുരേഷ് ​ഗോപി


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ബജറ്റിൽ കേരളത്തിനോടുള്ള അവഗണന നിഷേധിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കേരളത്തിൽ യുവാക്കളും സ്ത്രീകളും ഫിഷറീസിൽ ഇല്ലേ. പിന്നെ എങ്ങനെ അവഗണനയാകുമെന്ന് സുരേഷ് ​ഗോപി പ്രതികരിച്ചു.


എയിംസ് വരും, വന്നിരിക്കും. അതിന് കേരളം കൃത്യമായി സ്ഥലം തരട്ടെയെന്ന് സുരേഷ് ​ഗോപി പ്രതികരിച്ചു. സ്ഥലം എത്ര ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി ചോദിച്ചു.


കോഴിക്കോട് കിനാലൂർ എന്ന് പറഞ്ഞപ്പോൾ പേര് പറയുന്നതാണോ പ്രധാനമെന്ന് മറുചോദ്യം’. 150 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ട് എന്ന ചോദ്യത്തിൽ അത്രയാണോ വേണ്ടതെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം കേന്ദ്ര ബജറ്റിൽ കേരളത്തിന് വീണ്ടും നിരാശയായിരുന്നു. കേരളത്തിന്റെ ആവശ്യങ്ങളിൽ പ്രഖ്യാപനങ്ങളൊന്നമുണ്ടായില്ല.

കേരളത്തിനായി പ്രത്യേക പദ്ധതികളൊന്നും തന്നെ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനം 24,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുതിയ ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ല.

പ്രളയ ദുരിതം നേരിടാനുള്ള സഹായ പ്രഖ്യാപനങ്ങളിലും കേരളത്തിനെ ഉൾപ്പെടുത്തിയിട്ടില്ല. ബിഹാ‍‍ർ, അസം, ഹിമാചൽ, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളെയാണ് പദ്ധതിക്കായി പരിഗണിച്ചത്.

വ്യവസായിക ഇടനാഴികളുടെ പ്രഖ്യാപനത്തിലും സംസ്ഥാനത്തെ ഉൾപ്പെടുത്തിയിട്ടില്ല. വിഴിഞ്ഞം പദ്ധതിക്കും പാക്കേജ് പ്രഖ്യാപിച്ചില്ല. അതേസമയം ചെന്നൈ – വിശാഖപട്ടണം – ബംഗളൂരു – ഹൈദരാബാദ് പ്രത്യേക വ്യാവസായിക ഇടനാഴി പ്രഖ്യാപിച്ചിട്ടുണ്ട്.

പകർച്ചവ്യാധി പരിശോധന സംവിധാനങ്ങളുടെ ആധുനിക സ്ഥാപനങ്ങൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജലജന്യരോഗങ്ങളുടെ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടുകൾ രോഗനിർണയ കേന്ദ്രങ്ങൾ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും അനുവദിച്ചിട്ടില്ല എന്നത് സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയിൽ തിരിച്ചടി നേരിടുന്നതാണ്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments