banner

ഐഎഎസ് കോച്ചിങ് സെന്റര്‍ ദുരന്തത്തില്‍ കെട്ടുപോയത് മലയാളിയുടെ ഉൾപ്പെടെ മൂന്ന് പേരുടെ ജീവിത സ്വപ്നങ്ങൾ...!, യു.പി.എസ്.സി. പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുത്തുകൊണ്ടിരുന്ന താന്യ സോണി ബഹുമുഖ പ്രതിഭ, നൃത്തത്തിലും കമ്പമുണ്ടായിരുന്ന കാര്യം ഓർത്തെടുത്ത് ബന്ധു, മുൻ പോലീസ് ഉദ്യോഗസ്ഥൻ കൂടിയായ മെൽവിന്റെ അച്ഛൻ മകൻറെ മരണവാർത്ത അറിഞ്ഞത് പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
പാറ്റ്‌ന : ഡല്‍ഹിയിലെ ഐഎഎസ് കോച്ചിങ് സെന്ററിലെ ബേസ്‌മെന്റില്‍ വെള്ളം കയറി മൂന്നു പഠിതാക്കള്‍ മരിച്ച സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. കനത്ത മഴയില്‍ വെള്ളം ബേസ്‌മെന്റിലേക്ക് ഇരച്ചുകയറിപ്പോള്‍, 20 ലേറെ കുട്ടികള്‍ ലൈബ്രറിയില്‍ ഉണ്ടായിരുന്നു. മിക്കവരെയും രക്ഷപ്പെടുത്തിയപ്പോള്‍, മൂന്നുപേര്‍ കുടുങ്ങി. താന്യ സോണി( 25), ശ്രേയ യാദവ്( 25), മലയാളിയായ നെവിന്‍ ഡെല്‍വിന്‍(28) എന്നിവരാണ് മുങ്ങി മരിച്ചത്.

ഇക്കൂട്ടത്തില്‍ യുപിഎസ് സി പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുത്തുകൊണ്ടിരുന്ന താന്യ സോണി ബഹുമുഖ കഴിവുകളുള്ള പെണ്‍കുട്ടിയായിരുന്നു. ബന്ധുക്കളെല്ലാം താന്യയുടെ മരണത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും. തങ്ങളുടെ കുടുബത്തിലെ ഏറ്റവും മിടുക്കി കുട്ടിയായിരുന്നു താന്യയെന്ന് മുത്തച്ഛന്‍ പറഞ്ഞു. ‘ അവള്‍ വളരെ ഷാര്‍പ്പായിരുന്നു, അവള്‍ കവിതാപ്രേമിയായിരുന്നു, നൃത്തത്തിലും കമ്പമുണ്ടായിരുന്നു, കോളജിലെ പരിപാടികളില്‍ അവള്‍ നൃത്തം അവതരിപ്പിച്ചിരുന്നു’, കസിന്‍ അങ്കിത് പറഞ്ഞു.

ശനിയാഴ്ചയാണ് രാജേന്ദ്ര നഗറിലെ റോവുസ് ഐ എ എസ് സ്റ്റഡി സര്‍ക്കിള്‍ കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറിയത്. ആ ദിവസം ലൈബ്രറി സന്ദര്‍ശിച്ച താന്യയുടെ സ്വപ്‌നങ്ങള്‍ പാതി വഴിയില്‍ കെട്ടുപോയി. ബിഹറിലെ ഔറംഗബാദില്‍ നിന്നുള്ളവരാണ് താന്യയുടെ കുടുംബം. കോളേജില്‍ ചേര്‍ന്നപ്പോള്‍ മുതല്‍ താന്യ ഡല്‍ഹിയിലായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദമെടുത്ത ശേഷം ഐഎഎസ് പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കവേയാണ് ദുരന്തം. അച്ചന്‍ വിജയകുമാറിന് ജോലി തെലങ്കാനയിലായത് കൊണ്ട് മാതാപിതാക്കള്‍ അവിടെയാണ് കഴിയുന്നത്. ദുരന്ത വാര്‍ത്ത അറിയുമ്പോള്‍ വിജയകുമാര്‍ ലക്‌നൗവിലേക്കുള്ള യാത്രയിലായിരുന്നു. വിവരം കിട്ടിയതോടെ നാഗ്പൂരിലിറങ്ങി ഡല്‍ഹിക്കുള്ള വിമാനം പിടിച്ചു, അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ബിഹാറിലെ വസതിയില്‍ അന്ത്യകര്‍മ്മങ്ങള്‍ക്കായി താന്യയുടെ മൃതദേഹം കൊണ്ടുപോയി. കുട്ടിക്കാലം മുതലേ ഐഎഎസ് ആയിരുന്നു താന്യയുടെ സ്വപ്‌നമെന്ന് അച്ഛന്‍ വിജയകുമാര്‍ പറഞ്ഞു.

ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് കോച്ചിങ് സെന്‍ററില്‍ വെള്ളം കയറിയുണ്ടായ അപകടത്തില്‍ നെവിൻ ഡാൽവിൻ മരിച്ച വാര്‍ത്തയാണ് പളളിയില്‍ പ്രാർഥനയ്ക്ക് പോയ കുടുംബത്തെ തേടിയെത്തിയത്. റിട്ട. ഡിവൈഎസ്‌പി ഡാൽവിൻ സുരേഷിന്‍റെയും കാലടി സർവകലാശാലയിലെ പ്രൊഫസര്‍ ലാന്‍സലെറ്റിന്‍റെയും മകനാണ് നെവിൻ ഡാൽവിൻ. തിരുവനന്തപുരം സ്വദേശികളായ ഇവര്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എറണാകുളത്ത് താമസിച്ചുവരികയാണ്. ഐഎഎസ് പരിശീലനത്തിനോടൊപ്പം നെവിൻ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലില്‍ ഗവേഷണവും ചെയ്യുന്നുണ്ടായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായ ശേഷം നാളെ മൃതദേഹം നാട്ടിലെത്തിക്കും.

അതേസമയം, കോര്‍പറേഷന്‍ ചട്ടങ്ങള്‍ ലംഘിച്ചാണ് കോച്ചിങ് സെന്റര്‍ തങ്ങളുടെ ബേസ്‌മെന്റ് ലൈബ്രറിയാക്കി മാറ്റിയതെന്ന് വ്യക്തമായിട്ടുണ്ട്. സെന്ററിന്റെ ഉടമകള്‍ അടക്കം 7 പേര്‍ ഇതിനകം അറസ്റ്റിലായി.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments