banner

ഈ രാശിക്കാർക്ക് ബിസിനസ്സിൽ ഇന്ന് നല്ല ദിവസം...!, നിങ്ങൾക്ക് ചിലർ അസൂയപ്പെടും വിധം നേട്ടമുണ്ടാക്കാനാകും, അറിയാം ഇന്നത്തെ നക്ഷത്രഫലം

Published from Blogger Prime Android App
​മേടം (അശ്വതി, ഭരണി, കാർത്തിക ¼)

തൊഴിൽ മേഖലയിൽ സമ്മർദ്ദം വർദ്ധിക്കും. വ്യാപാരികൾക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും സ്ഥിര വരുമാനക്കാർക്കും ഇന്ന് അമിത ജോലിഭാരം അനുഭവപ്പെടാം. തിരക്കുള്ള ദിവസമാണെങ്കിൽപ്പോലും, കമിതാവിനൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തും. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. വ്യവസായികൾക്ക് പുതിയ ഓർഡറുകൾ ലഭിക്കും. നിങ്ങളുടെ ആരോഗ്യത്തിന് പ്രത്യേക ശ്രദ്ധ നൽകണം.

​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

വിദ്യാർത്ഥികൾക്ക് നല്ല ദിവസമാണ്. സാമ്പത്തിക സ്ഥിതി ഇന്ന് മികച്ചതായിരിക്കും. താത്പര്യമില്ലെങ്കിലും ഒഴിവാക്കാനാവാത്ത ചില ചെലവുകൾ വരും. മക്കളിൽ നിന്ന് നല്ല വാർത്ത കേൾക്കും.

​​മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ബിസിനസ്സുകാർക്ക് ഇന്ന് നല്ല ദിവസമാണ്. വ്യാപാര മേഖലയിൽ പുതിയ ഇടപാടുകളുണ്ടാവും. ബിസിനക്സിൽ സാമ്പത്തിക നേട്ടം ഉണ്ടാവും. സാമ്പത്തിക ആശങ്കകൾ ഒരു പരിധി വരെ പരിഹാരിക്കപ്പെടും. വൈകുന്നേരം നിങ്ങളുടെ കുടുംബത്തോടൊപ്പം മംഗളകരമായ ചടങ്ങിൽ പങ്കെടുത്തേക്കും. സഹോദരങ്ങൾക്ക് നല്ല വിവാഹാലോചന വരാനിടയുണ്ട്.

​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

ബിസിനസിൽ ശത്രുക്കൾ ഉണ്ടാകും. ജാഗ്രത കൈവിടാതിരിക്കുക. സ്ഥിര വരുമാനമുള്ള ആളുകൾക്ക് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ചില സുഹൃത്തുക്കളുമായുള്ള ബന്ധം വഷളായേക്കാം. സാമ്പത്തികമായി ഇന്ന് സമ്മിശ്ര ഫലങ്ങളുണ്ടാകും.

​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

ജോലിക്കാർക്കും വ്യാപാരികൾക്കും ഇന്ന് പുരോഗതി ഉണ്ടാവാനിടയുണ്ട്. തിടുക്കത്തിൽ ചെയ്യുന്ന കാര്യങ്ങൾ പരാജയപ്പെട്ടേക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഏതെങ്കിലും പദ്ധതികളിൽ പെട്ട് കിടന്ന പണം ഇന്ന് കൈവശം വന്നുചേരും. കുടുംബത്തിൽ മംഗളകരമായ സംഭവങ്ങൾ നടക്കുമെന്നതിൻ്റെ സൂചനകൾ ഉണ്ടാകും.

​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

സന്താനങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്കയുണ്ടാകും. എന്നാൽ, മുതിർന്നവരുടെ ഉപദേശം ഈ ആശങ്ക മറികടക്കാൻ സഹായിക്കും. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഇത് സാമ്പത്തിക ചെലവുകളും വർദ്ധിപ്പിക്കും. അധ്യാപകനും വിദ്യാർത്ഥിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടും. ബന്ധുക്കളുമായി ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും. കമിതാക്കൾക്ക് നല്ല ദിവസം.

തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

ഈ രാശിക്കാരെ ഇന്ന് ഭാഗ്യം തുണയ്ക്കും. ബന്ധപ്പെട്ട എല്ലാ ജോലികളും തടസ്സമില്ലാതെ പൂർത്തിയാക്കാൻ കഴിയും. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് നല്ല ദിവസമാണ്. ബാങ്ക് ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. ഇന്ന് ദീർഘദൂര യാത്ര നടത്തിയേക്കും. കാർഷിക മേഖലയിലുള്ളവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. കുടുംബാംഗങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം.

​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

വൃശ്ചികം രാശിക്കാർക്ക് ഇന്ന് മോശം ദിവസമാണ്. പല അസുഖകരമായ സാഹചര്യങ്ങളും ഉണ്ടാകും. ആലോചിക്കാതെ തീരുമാനമെടുത്താൽ പിന്നീട് ഖേദിക്കേണ്ടി വരും. ബിസിനസ്സിലെ പ്രശ്നങ്ങൾ തരണം ചെയ്യാൻ പിതാവിൻ്റെ ഉപദേശം അത്യാവശ്യമാണ്. ചില വ്യാപാര ഇടപാടുകൾ പൂർത്തിയാക്കും. ചില പ്രശ്നങ്ങൾ വൈകുന്നേരത്തോടെ പരിഹരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് അനുകൂലമായ ദിവസമാണ്.

​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

ചില തർക്കങ്ങൾ ഇന്ന് അവസാനിക്കും. നിയമപ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സാമ്പത്തിക നേട്ടങ്ങളുണ്ടായേക്കും. നിങ്ങളുടെ വ്യക്തിജീവിതത്തിൽ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം. ആരിൽ നിന്നും ഒന്നും കടം വാങ്ങാതിരിക്കുന്നതാണ് നല്ലത്. കാരണം തിരിച്ചടവ് ബുദ്ധിമുട്ടായിരിക്കും. പൂർത്തിയാകാത്ത ജോലികൾ പൂർത്തിയാക്കാൻ കഴിയും.

​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

ബിസിനസ്സുകാർക്ക് ഇന്ന് നല്ല ദിവസമാണ്. തൊഴിലന്വേഷകർക്ക് നല്ല അവസരങ്ങൾ ലഭിക്കും. ചിന്തിക്കാതെ തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുത്. രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് ജാഗ്രത വേണം.

​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

കച്ചവടത്തിൻ്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല ദിവസമാണ്. ഇന്ന് ചില ബിസിനസ്സ് യാത്രകൾ ആവശ്യമായി വരും. വിദ്യാർത്ഥികൾക്ക് സുഹൃത്തുക്കളോടൊപ്പം സമ്മർദ്ദമില്ലാതെ സമയം ചെലവഴിക്കാം. പ്രൊഫഷണൽ തടസ്സങ്ങൾ മറികടക്കാൻ പങ്കാളിയുടെ നിർദ്ദേശങ്ങൾ സഹായിക്കും. സാമ്പത്തിക നിക്ഷേപങ്ങൾക്ക് ഇന്ന് നല്ല ദിവസമാണ്.

​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

ചില പ്രശ്നങ്ങൾ വളരെ ഫലപ്രദമായി പരിഹരിക്കാൻ കഴിയും. നിങ്ങളുടെ നേട്ടത്തിൽ ചിലർ അസൂയപ്പെടും. ഇന്ന് അമ്മയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. തൊഴിൽ മേഖലയിൽ ചില തർക്കങ്ങൾ ഉണ്ടാകാം. സഹപ്രവർത്തകരുടെ പിന്തുണ ശരിയായ സമയത്ത് ലഭ്യമായേക്കില്ല. അമിതമായ ജോലിഭാരം മൂലം സമ്മർദ്ദവും വർദ്ധിക്കും.

Post a Comment

0 Comments