banner

പണമിടപാടുകളിൽ നിങ്ങൾ ശ്രദ്ധിക്കണം...!, മക്കളുടെയോ സഹോദരങ്ങളുടെയോ ഭാവിയെക്കുറിച്ചുള്ള ചില നല്ല വാർത്തകൾ കേൾക്കാനാകും, നിങ്ങളുടെ ഇന്നത്തെ രാശിഫലം ഇങ്ങനെ



മേടം (അശ്വതി, ഭരണി, കാർത്തിക ¼)

ഇന്ന് ജോലിസ്ഥലത്ത് ചില മാറ്റങ്ങൾ ‌നിങ്ങൾക്ക് ബുദ്ധമുട്ടുണ്ടാകാം. കുടുംബാംഗങ്ങളിൽ ഒരാളുടെ ആരോഗ്യം മോശമാകുന്നത് കാരണം പണം ചിലവഴിക്കേണ്ടി വരും. നിങ്ങൾ ഇന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സമയം ചെലവഴിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ കാഴ്ചപ്പാടുകൾ അധ്യാപകരോട് വിശദീകരിക്കാൻ അവസരം ലഭിക്കും.

​​ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)

ഇന്ന് നിങ്ങൾക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ അവസരും ലഭിക്കും. മക്കളുടെയോ സഹോദരങ്ങളുടെയോ ഭാവിയെക്കുറിച്ചുള്ള ചില നല്ല വാർത്തകൾ കേൾക്കാനാകും. എന്നാൽ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ഇന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. വളരെക്കാലമായി പൂർത്തിയാക്കാത്ത ജോലികൾ പൂർത്തീകരിയ്ക്കും. പഴയ സുഹൃത്തിനെ കണ്ടുമുട്ടാനും പഴയ കാര്യങ്ങൾ ചർച്ച ചെയ്യാനും അവസരം ലഭിയ്ക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കാൻ സാധിയ്ക്കും.

മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)

ജോലി മാറുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെങ്കിൽ ഇന്ന് അതിനുള്ള നല്ല ദിവസമാണ്. പുതിയ അവസരങ്ങളും ലഭിക്കും. വിലപിടിപ്പുള്ള ഏതെങ്കിലും വസ്തുക്കൾ വാങ്ങാനുള്ള ആഗ്രഹം ഇന്ന് സഫലമാകും. വിദ്യാർത്ഥികൾക്ക് സാഹിത്യത്തിലും കലയിലും തങ്ങളുടെ കരിയർ ഉണ്ടാക്കാൻ സാധിയ്ക്കുന്ന അവസരം കൂടിയാണ്. അനാവശ്യ ചെലവുകൾ ഒഴിവാക്കുക. തിരക്കുള്ള ദിവസമാണെങ്കിലും കുടുംബത്തോടൊപ്പം സമയം ചെലവഴിയ്ക്കാൻ സാധിയ്ക്കും.

​​​കർക്കടകം (പുണർതം ¼, പൂയം, ആയില്യം)

സുപ്രധാന തീരുമാനങ്ങൾ തിരക്കു പിടിച്ച് എടുക്കരുത്. ഇത്തരം തീരുമാനങ്ങൾ നല്ലതുപോലെ ആലോചിച്ച് മാത്രം എടുക്കുക. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. നിർദ്ധനരായ ആളുകളെ കഴിയുന്നത്ര സഹായിക്കുക. ബിസിനസ്സുമായി ബന്ധപ്പെട്ട നിലവിലുള്ള പദ്ധതികൾക്ക്കൂടുതൽ പുരോഗതിയുണ്ടാകും. പിതാവിന്റെ ആരോഗ്യപ്രശ്‌നങ്ങളാൽ അൽപം ബുദ്ധിമുട്ടുണ്ടാകാം.

​​​ചിങ്ങം (മകം, പൂരം, ഉത്രം ¼)

ഇന്ന് ഈ രാശിക്കാരുടെ ആരോഗ്യം ശ്രദ്ധിയ്‌ക്കേണ്ട ദിവസമാണ്. ഭക്ഷണക്രമങ്ങൾ നിയന്ത്രിക്കുക. ഇന്ന് നിങ്ങളുടെ മത്സരവ്യാപ്തി വർദ്ധിക്കുകയും തീർപ്പാക്കാത്ത ജോലികൾ പൂർത്തീകരിക്കുകയും ചെയ്യും. ബിസിനസ്സ് മെച്ചപ്പെടും. നിങ്ങളുടെ ചില പഴയ സുഹൃത്തുക്കളെ കാണാനും കഴിയും. പങ്കാളിയുടെ ഉപദേശം ബിസിനസ്സിന് ഗുണം ചെയ്യും.

​​​കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)

നിങ്ങൾക്ക് ബിസിനസ്സിൽ പൂർണ പിന്തുണ ലഭിയ്ക്കും. കുടുംബ ജീവിതത്തിൽ ദീർഘകാലമായി എന്തെങ്കിലും പ്രശ്‌നം നിലനിൽക്കുന്നുണ്ടെങ്കിൽ അത് അവസാനിക്കും. മംഗളകരമായ കാര്യങ്ങൾ നടക്കുന്നതിനാൽ, കുടുംബാംഗങ്ങളെല്ലാം സന്തുഷ്ടരായിരിക്കും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് വിജയം ലഭിയ്ക്കാൻ അനുകൂല സാഹചര്യമാണ്.

​​​തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)

വിദേശ ബിസിനസ്സ് ചെയ്യുന്ന ആളുകൾക്ക് ഇന്ന് പുതിയ വരുമാന സ്രോതസ്സുകൾ ലഭിക്കും. കൂടാതെ അവരുടെ ബിസിനസ്സിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. തിരക്ക് ആരോഗ്യത്തെ പ്രതികൂലമായി ബാധിയ്ക്കാതെ നോക്കുക.

​​​വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)

ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നത് സന്തോഷകമായ സാഹചര്യമുണ്ടാക്കും. കുടുംബാംഗങ്ങളുമായി ഒരു കൂടിക്കാഴ്ച ഉണ്ടാകും. സംസാരത്തിൽ നിയന്ത്രണം ആവശ്യമാണ്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. മക്കളുടെ ഭാവിക്കുവേണ്ടിയും കുറച്ച് പണം ചിലവഴിക്കാം. വിദേശത്തേക്ക് പോകാനുള്ള അവസരവും ലഭിച്ചേക്കാം, അത് നിങ്ങളുടെ ബിസിനസ്സിന് ഗുണം ചെയ്യും.

​​​ധനു (മൂലം, പൂരാടം, ഉത്രാടം ¼)

പണമിടപാടുകളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം നിങ്ങളുടെ പണം എവിടെയെങ്കിലും നഷ്ടപ്പെടാൻ സാഹചര്യമുണ്ടാകും. അലച്ചിൽ ഉണ്ടാകും. അവസാനം നിങ്ങൾ അതിൽ വിജയിക്കും. എതിരാളികൾ ഇന്ന് ശക്തരായിരിക്കും. അമ്മയുമായി നിങ്ങൾക്ക് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായേക്കാം.

​​​മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)

​​​ഇന്ന് ബിസിനസ്സ് രംഗത്ത്, അനുകൂലമായ നേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മുമ്പത്തേക്കാൾ ശക്തമാകും. അടുക്കള ജോലികളിൽ അപകടം വരാതെ സൂക്ഷിയ്ക്കുക. മതപരമായ പ്രവർത്തനങ്ങളിൽ സമയം ചിരവഴിക്കും. കുട്ടികൾക്കൊപ്പവും മതപരമായ കാര്യങ്ങളിലും സമയം ചെലവഴിയ്ക്കാൻ സാധിയ്ക്കും.

​​​കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)

നിങ്ങൾക്ക് ശാരീരികമായി വേദനകൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഭർതൃവീട്ടുകാരുമായി വാക്കുതർക്കത്തിന് സാധ്യതയുണ്ട്. ഇന്ന് കുട്ടികൾ മതപരമായ കാര്യങ്ങളിൽ തിരക്കുള്ളതായി കാണപ്പെടും.

​​​മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)

​​​അപൂർണ്ണമായ ജോലികൾ പൂർത്തിയാക്കാൻ ഇന്ന് നിങ്ങൾക്ക് അവസരം ലഭിയ്ക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. നിങ്ങളുടെ ബിസിനസ്സിൽ പുരോഗതി ഉണ്ടാകും, വിദ്യാർത്ഥികൾക്ക് മാനസിക പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. ഇന്ന് വൈകുന്നേരം നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments