banner

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ വിറങ്ങലിച്ച് കേരളം...!, മുണ്ടക്കൈയ്ക്കും മുണ്ടേരി മലയ്ക്കും ഇടയില്‍ ആറു കിലോമീറ്ററോളം വിസ്തൃതിയില്‍ വ്യാപിച്ച് പ്രകൃതിയുടെ ഭീകര കാഴ്ച, സ്ഥിരീകരിച്ച മരണങ്ങൾ ഉയരുന്നതിനിടെ ചാലിയാറില്‍ മൃതദേഹങ്ങള്‍ ഒഴുകുന്നു, ഒറ്റപ്പെട്ട പ്രദേശങ്ങളിൽ അട്ടമലയും, ഇത് വരെ മരണസംഖ്യ 25 ആയി ഉയർന്നു


സ്വന്തം ലേഖകൻ
കല്‍പ്പറ്റ : മുണ്ടക്കൈയ്ക്കും മുണ്ടേരി മലയ്ക്കും ഇടയ്ക്കുള്ള പ്രദേശത്ത് ഉണ്ടായത് വന്‍ ദുരന്തം. മരണ സംഖ്യ പോലും വലിയ തോതില്‍ ഉയരാന്‍ സാധ്യതയുണ്ട്. ചാലിയാറിലും പോത്തുകല്ലിലും മൃതദേഹങ്ങള്‍ പൊങ്ങുന്നുണ്ട്. സ്‌കൂള്‍ റോഡിനോട് ചേര്‍ന്ന് ആറേഴു കിലോ മീറ്റര്‍ അകലത്തില്‍ ദുരന്തം വ്യാപിക്കാനാണ് സാധ്യത. അട്ടമലയും മുണ്ടകൈയും ഒറ്റപ്പെട്ടു. ഹാരിസണ്‍ മലയാളം എസ്റ്റേറ്റ് ലയത്തിലുള്ളവര്‍ക്ക എന്തു സംഭവിച്ചെന്നതും ആശങ്ക കൂട്ടുന്നു. പ്രവചനാതീതമാണ് സാഹചര്യം. മലവെള്ളപാച്ചിലില്‍ മൃതദേഹം ഒഴുകി നിലമ്പൂരിലേക്ക് എത്തുകയാണ്. മഴയും അതിശക്തം. ഹെലികോപ്ടര്‍ എത്തിയാലും രക്ഷാ ദൗത്യം നടക്കുമോ എന്ന് ആര്‍ക്കും ഉറപ്പില്ല. ഇതുവരെ മരണസംഖ്യ 25 ആയതായി ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.

വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ വന്‍ ഉരുള്‍പൊട്ടല്‍ ആണുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് 4.10-ഓടെ വീണ്ടും ഉരുള്‍പൊട്ടി. പ്രദേശത്തുനിന്ന് നാല് മൃതദേഹങ്ങള്‍ കണ്ടെത്തിയതായാണ് വിവരം. ഇതില്‍ ഒരാള്‍ വിദേശിയെന്നാണ് റിപ്പോര്‍ട്ട്. ഈ മേഖലയില്‍ നിരവധി ഹോം സ്‌റ്റേകളുണ്ട്. അതുകൊണ്ട് തന്നെ വിദേശികള്‍ അടക്കം നിരവധി വിനോദ സഞ്ചാരികളും അപകടത്തില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. എല്ലാ അര്‍ത്ഥത്തിലും വലിയ പ്രതിസന്ധിയിലാണ് വയനാട്.

നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ചൂരല്‍മല ടൗണിന്റെ ഒരു ഭാഗം ഒലിച്ചുപോയി. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ഉരുള്‍പൊട്ടലില്‍ കനത്ത നാശമാണ് ഉണ്ടായത്. കേരളം ഇതുവരെ കാണാത്ത അത്ര വലിയ ദുരന്തമാണ് മേപ്പാടി മുണ്ടക്കൈ മേഖലയിലുണ്ടായത്. മുണ്ടക്കൈയില്‍ പുലര്‍ച്ചെ ഒരു മണിക്കും പിന്നീട് നാലു മണിക്കുമായി രണ്ടു തവണയാണ് ഉരുള്‍പൊട്ടിയത്.

ഉരുള്‍ പൊട്ടല്‍ സ്ഥലത്ത് നിരവധിപേര്‍ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് പോയിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അര്‍ധരാത്രിയിലെ ഉരുള്‍പൊട്ടലിനുശേഷം രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്.400ലധികം കുടുംബങ്ങളെയൊണ് ഉരുള്‍പൊട്ടല്‍ ബാധിച്ചത്. നിരവധി പേര്‍ അപകടത്തില്‍പെട്ടിട്ടുണ്ടാകാമെന്നാണ് വിവരം.

മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടില്ല. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തുകളിലും ഉരുള്‍പൊട്ടല്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. മലപ്പുറം പോത്തുകല്ലില്‍ പുഴയില്‍ മൃതദേഹം കണ്ടെത്തി. കുനിപ്പാലയില്‍ നിന്ന് മൂന്ന് വയസ്സുള്ള കുട്ടിയുടെ മൃതദേഹമാണ് കിട്ടിയത്. വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ അപകടത്തില്‍പ്പെട്ടതായിരിക്കാമെന്നാണ് നിഗമനം. മൃതദേഹം വയനാട്ടില്‍ നിന്ന് ഒലിച്ചുവന്നതാകാമെന്നാണ് കരുതുന്നത്.

വാണിയമ്പുഴയില്‍ മൃതദേഹം ഒഴുകി വന്നതായി ഫോറെസ്റ്റ് ഒഫീഷ്യല്‍സില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. പുഴയില്‍ ഗ്യാസ് സിലിണ്ടര്‍ ഒഴുകി നടക്കുന്നുവെന്നും പറയുന്നു. പോത്തുകല്ല് വില്ലേജ് പരിധിയില്‍ വെള്ളിലമാട് ഒരു ബോഡി കൂടി കരക്കടിഞ്ഞതായും നാട്ടുകാര്‍ പറയുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments