banner

സംസ്ഥാനത്ത് ഈ വർഷം 105 ആളുകളുടെ ജീവനെടുത്ത് കൊതുകുകൾ...!, ഡെങ്കിപ്പനിയും വെസ്റ്റ് നൈലും ജപ്പാൻ ജ്വരവും മരണത്തിന് കാരണമായി, രോഗബാധയേറ്റത് പതിനായിരങ്ങൾക്ക്


സ്വന്തം ലേഖകൻ
കണ്ണൂർ : ഈ വർഷം സംസ്ഥാനത്ത് 105 ആളുകൾക്കാണ് കൊതുകു മൂലം ജീവൻ നഷ്ടമായത്. കൊതുക് പരത്തിയ ഡെങ്കിപ്പനി, വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം എന്നിവയാണ് ഇത്രയും ആളുകളുടെ ജീവനെടുത്തുന്നത്. പതിനായിരങ്ങളെയാണ് കൊതുകുകൾ ഈവർഷം രോഗ ബാധിതരായത്. ക്യുലിസിഡേ കൊതുകുകളുടെ കുടുംബത്തിനു കീഴിൽ രണ്ട് ഉപകുടുംബങ്ങൾ. അനൊഫിലിനെയും ക്യുലിസിനെയും. ഇവയെല്ലാം കേരളത്തിലുണ്ട്.

അനൊഫിലിനേയ്ക്ക് കീഴിൽ മൂന്ന് ജനുസ്സുകളും ക്യുലിസിനേക്ക്‌ കീഴിൽ 38 ജനുസ്സുകളുമുണ്ട്. അനൊഫിലിനേയ്ക്ക് കീഴിലുള്ള അനൊഫിലസ് മാത്രമേ ഇവിടെനിന്ന് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ. മൊത്തം പതിനെട്ട് ജനുസുകളിലായി ഇതുവരെ 153 കൊതുക് സ്പീഷീസുകളാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 17 സ്പീഷീസുകളെ ലോകത്ത് ആദ്യമായി കണ്ടെത്തിയത് കേരളത്തിൽ നിന്നാണ്.

അനൊഫിലിനേ ഉപകുടുംബത്തിലുള്ള ഏക ജനുസ്സാണ് അനൊഫിലസ്. ഇതുവരെയായി 40 അനൊഫിലസ് സ്പീഷീസുകളാണ് കേരളത്തിൽ കണ്ടെത്തിയത് (തന്മാത്രാ വിശകലനത്തിലൂടെ അനൊഫിലസ് സബ്പിക്റ്റസിന്റെ രണ്ട് രൂപങ്ങൾ കേരളത്തിൽ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ശുദ്ധജലത്തിൽ വളരുന്ന അനൊഫിലസ് സബ്പിക്റ്റസ്-എയും ഉപ്പുവെള്ളത്തിൽ വളരുന്ന അനൊഫിലസ് സബ്പിക്റ്റസ്-ബിയും).

ഈഡിസ്- (32 സ്പീഷീസുകൾ), ആർമിജെറസ് (ഏഴ്), കൊക്ക്വിലെറ്റിഡിയ(ഒന്ന്), ക്യൂലെക്സ് (31), ഫിക്കാൽബിയ (ഒന്ന്), ഹീസ്മാനിയ (അഞ്ച്), ഹോഡ്ഗേഷിയ (ഒന്ന്), ലൂട്സിയ (ഒന്ന്), മലയ (ഒന്ന്), മാൻസോണിയ (മൂന്ന്), മിമോമിയ(മൂന്ന്), ഓർത്തോപോഡോമിയ (രണ്ട് ), യൂറനോടീനിയ(13), ടോപ്പോമിയ( ഒന്ന്), ട്രിപ്റ്റെറോയിഡെസ് (രണ്ട്), ടോക്സോറിൻഖൈറ്റിസ് (രണ്ട് ), വെറാലിന (ഏഴ്) എന്നിവയാണ് ക്യുലിസിനേ ഉപകുടുംബത്തിലുള്ള സംസ്ഥാനത്തെ ജനുസുകൾ.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments