banner

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ക്രൂരത...!, മൂന്ന് പേര്‍ ചേർന്ന് പെൺകുട്ടിയെ പീഡനത്തിനിരയാക്കി ശ്‌മശാനത്തിന് സമീപം ഉപേക്ഷിച്ചു


സ്വന്തം ലേഖകൻ
ഗുവാഹത്തി : അസമില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായി. ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ നാഗോണിലെ ദിങ്‌ ടൗണിൽ വച്ച് ഇന്നലെ രാത്രിയോടെയാണ് മൂന്ന് പേര്‍ ചേർന്ന് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയത്. പീഡനത്തിന് ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ പ്രദേശത്തെ ശ്‌മശാനത്തിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടിയെ കണ്ട വഴിയാത്രക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയെ ദിങ്ങിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കും പിന്നീട് കൂടുതല്‍ ചികിത്സയ്‌ക്കായി നാഗോൺ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കേസില്‍ അന്വേഷണം തുടരുന്നതിനിടെ സംശയാസ്‌പദമായ നിലയില്‍ കണ്ടെത്തിയ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം മാത്രമെ കസ്റ്റഡിയിലുള്ളവര്‍ക്ക് കേസുമായി ബന്ധമുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടാകൂവെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം, പത്താം ക്ലാസുകാരിയുടെ പീഡന വിവരം പുറത്തുവന്നതിന് പിന്നാലെ അസമിലും വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്. പ്രതികളെ എത്രയും പെട്ടന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശത്ത് ജനം തെരുവിലറങ്ങി. സംഭവത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി സംഘടനകളും ഇന്ന് ബന്ദിന് ആഹ്വാനം ചെയ്‌തിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി വ്യാപാരികള്‍ ഉള്‍പ്പടെ ഇന്ന് കടകള്‍ അടച്ചിട്ട് പ്രതിഷേധിച്ചു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments