banner

യൂറോപ്പിലുടനീളം എട്ട് മില്യൻ യൂറോയുടെ വ്യാജ നോട്ടുകള്‍ വിറ്റഴിച്ചു...!,11 മില്യൻ യൂറോ മൂല്യമുള്ള വ്യാജ നോട്ടുകളുമായി ഒരാൾ ഇറ്റലിയിൽ അറസ്റ്റിൽ


സ്വന്തം ലേഖകൻ
റോം : 11 മില്യൻ യൂറോ മൂല്യമുള്ള വ്യാജ നോട്ടുകൾ അച്ചടിച്ചതിന് ഇറ്റലിയിലെ നേപ്പിള്‍സില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്തതായ് യൂറോപ്യന്‍ പൊലീസ് ബോഡി യൂറോപോള്‍ ആറിയിച്ചു. യൂറോപ്പിലുടനീളം എട്ട് മില്യൻ യൂറോയുടെ വ്യാജ നോട്ടുകള്‍ പ്രതി വിറ്റഴിച്ചതായും പൊലീസ് അറിയിച്ചു. പ്രതിയുടെ പ്രിന്റിങ് ലബോറട്ടറിയില്‍ നിന്നും മൂന്ന് മില്യൻ യൂറോയുടെ വ്യാജ നോട്ടുകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.

ഇവിടെ നിന്നും 31 ഡിജിറ്റല്‍ പ്രിന്റിങ് മെഷീനുകളും അസംസ്കൃത വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഈ വര്‍ഷം മാര്‍ച്ചില്‍, ബാർസിലോന, റോം, നേപ്പിള്‍സ് എന്നിവിടങ്ങളില്‍ നിന്ന് 14 മില്യൻ യൂറോയുടെ വ്യാജ നോട്ടുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തതിന് 14 പേരെ പൊലീസ് അറസ്ററ് ചെയ്തിരുന്നു. കള്ളനോട്ടുകൾ പലതും ഫ്രാൻസ് വഴി പ്രചരിപ്പിച്ചതിനാൽ അറസ്റ്റിൽ ഫ്രഞ്ച് പൊലീസും ഉൾപ്പെട്ടിട്ടുണ്ടെന്ന് യൂറോപോൾ പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments