കാണാതായ 13-കാരിയെ കണ്ടെത്തിയ സംഭവം...!, കേരളപോലീസിന് നിറകണ്ണുകളോടെ നന്ദിപറഞ്ഞ് മാതാപിതാക്കൾ
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കണ്ണീരിന്റെ പാളങ്ങൾ കടന്ന് രണ്ടു നാളിനിപ്പുറം ആശ്വാസത്തിന്റെ വാർത്ത വന്നു; വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ തംസുമിനെ കണ്ടെത്തിയെന്ന വാർത്ത. കരഞ്ഞുതളർന്നിരുന്ന അച്ഛനും അമ്മയും ആശ്വാസത്തോടെ ഏവർക്കും നന്ദിപറഞ്ഞു. ബുധനാഴ്ച രാത്രി പത്തരയോടെയാണ്, വീടുവിട്ടിറങ്ങിയ മകൾ തസ്മിദ് തംസുമിനെ കണ്ടെത്തിയെന്ന വിവരമറിഞ്ഞത്. കഴക്കൂട്ടത്തെ വീട്ടിൽ അതോടെ ആശ്വാസം പടികയറിവന്നു. കുട്ടിയെ കണ്ടെത്തിയെന്ന വാർത്ത മാധ്യമങ്ങളിൽ വന്നപ്പോൾത്തന്നെ ആ വീട്ടിൽ ആകുലത ഒഴിഞ്ഞുതുടങ്ങി. അച്ഛൻ അൻവർ ഹുസൈനും അമ്മ പർബീണും നിറകണ്ണുകളോടെ ഏവരോടും നന്ദിപറഞ്ഞു.
0 Comments